Latest News
Loading...

കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വഴിയോരവിശ്രമകേന്ദ്രം ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്തു

കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ ഹൈവേയില്‍ കുമ്മണ്ണൂര്‍ മന്ദിരം കവലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വഴിയോര വിശ്രമകേന്ദ്രം  ജോസ് കെ മാണി എംപി ഉ്ദഘാടനം ചെയ്തു. കേരള സര്‍ക്കാരിന്റെ പന്ത്രണ്ടിനപരിപാടിയില്‍ ഉള്‍പ്പെടുത്തി പ്രധാന റോഡുകളുടെ സമീപം യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും സൌകര്യപ്രദമായി വിശ്രമിക്കുവാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുവാനുമുള്ള സംവിധാനമാണ്
വഴിയോരവിശ്രമകേന്ദ്രം. 


ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ ഹൈവേയില്‍ കുമ്മണ്ണൂര്‍ മന്ദിരം കവലയില്‍ പഴയ റോഡ് പുറമ്പോക്കിലാണ് വിശ്രമകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ ഹൈവേ നിലവില്‍ വന്നപ്പോള്‍ പഴയ റോഡും നോട് ചേര്‍ന്നുള്ള ഭാഗവും പാര്‍ക്കിംഗ് സൌകര്യത്തോടെയും പൂന്തോട്ടം നിര്‍മ്മിച്ചും
മനോഹരമാക്കിയിട്ടുണ്ട്. വഴിയോരവിശ്രമകേന്ദ്രത്തില്‍ സ്ത്രീ സൌഹൃദ, ഭിന്നശേഷിസൌഹൃദ ടോയ്ലറ്റുകളോടൊപ്പം സാനിറ്ററി നാപ്കിന്‍ ഡിസ്ഡ്രോയര്‍, സാനിറ്ററിനാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുടുംബയുടെ നേതൃത്വത്തില്‍ ലഘുഭക്ഷണശാലയും
ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. 


 തോമസ് ചാഴിക്കാടന്‍ എം പിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ  മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  നിര്‍മ്മല ജിമ്മി, പഞ്ചായത്ത് പ്രസിഡന്റ്  ബോബി മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പര്‍  ജോസ്മോന്‍ മുണ്ടയ്ക്കല്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍  ബിനു ജോണ്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബെവിന്‍ ജോണ്‍ വര്‍ഗ്ഗീസ്, ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  രമേശ് പി, കുടുംബ എഡിഎംസി  അരുണ്‍ പ്രഭാകര്‍, സെന്റ് ജോസഫ്‌സ് ചില്‍ഡ്രന്‍സ് ഹോം ഡയറക്ടര്‍ മോണ്‍.ഫാദര്‍ ഫിലിപ്പ് ഞരളക്കാട്ട്, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍മാരായ പ്രൊഫ. മേഴ്‌സി ജോണ്‍,  അശോക് കുമാര്‍ പൂതമന, വൈസ് പ്രസിഡന്റ്  ഹേമ രാജു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍  തോമസ് മാളിയേക്കല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍  ദീപലത, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സനല്‍കുമാര്‍, മെമ്പര്‍മാരായ  റ്റീനാ മാളിയേക്കല്‍,  സിബി സിബി,  ലൈസമ്മ ജോര്‍ജ്ജ്,  കുഞ്ഞുമോള്‍ ടോമി, അഡ്വ. ഇ എം ബിനു,  മിനി ജെറോം,  സുനി അശോകന്‍,  വിജയന്‍ കെ ജി,  രശ്മി രാജേഷ്,  സുരേഷ് പി ജി,  കെ എസ് ജയന്‍,  മഹേഷ്, ആനന്ദഭവന്‍,  സിറിയക്ക് തോമസ്,  ജോസ് തടത്തില്‍,  ബേബി, മുളവേലിപ്പുറം,  ജോബി, ചിറത്തറ,  ഒ റ്റി ജോസ്, സെക്രട്ടറി  രാജീവ് എസ് കെ എന്നിവര്‍ സംസാരിച്ചു

Post a Comment

0 Comments