Latest News
Loading...

കോട്ടയം ബംഗളൂരു സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു


മൈസൂരുവിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മറിഞ്ഞ് അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. കോട്ടയത്തുനിന്നും ബംഗളൂരുവിന് പുറപ്പെട്ട ബസ് നഞ്ചന്‍കോടിന് സമീപമാണ് അപകടത്തില്‍പെട്ടത്.

ഇന്ന് പുലര്‍ച്ചെ റോഡിലെ ഡിവൈഡറില്‍ തട്ടി ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഒരു വശത്തേക്ക് ചരിഞ്ഞുമറിഞ്ഞ ബസ് പിന്നീട് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി.


37 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പോലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയത്.







Post a Comment

0 Comments