Latest News
Loading...

പഠനോപകരണ വിതരണത്തിന്റെ ഏരിയ തല ഉദ്ഘാടനം

നമുക്കൊരുക്കാം അവർ പഠിക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തി SFI പൂഞ്ഞാർ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന പഠനോപകരണ വിതരണത്തിന്റെ ഏരിയ തല ഉദ്ഘാടനം തീക്കോയി DCMR സ്‌പെഷ്യൽ സ്കൂളിൽ സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്‌നിർവഹിച്ചു. ചടങ്ങിൽ SFI ഏരിയ പ്രസിഡന്റ്‌ സ.സുരേഷ് അധ്യക്ഷനായി SFI ഏരിയ സെക്രട്ടറി നന്ദു. എസ് സ്വാഗതം ആശംസിച്ചു. 

CPIM തീക്കോയ്‌ ലോക്കൽ സെക്രട്ടറി ഐസക്, DYFI ബ്ലോക്ക്‌ പ്രസിഡന്റ്‌ അമീർഖാൻ, SFI ഏരിയ ജോയിൻ സെക്രട്ടറി സച്ചിൻ ബിനോയ്‌, കമ്മിറ്റി അംഗങ്ങൾ നന്ദു, ശ്രീജിത്ത്‌ തുടങ്ങിയവർ പങ്കെടുത്തു.SFI ജില്ലാ കമ്മിറ്റി അംഗം സ മുഹമ്മദ്‌ റാഫി നന്ദി പറഞ്ഞു.    


പൂഞ്ഞാർ ഏരിയ കമ്മിറ്റിയ്ക്ക് കീഴിൽ 24 സ്കൂളുകളിലേക്ക് പഠനോപകരണങ്ങൾ എത്തിക്കാൻ സാധിച്ചുവെന്നു ഏരിയ ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments