Latest News
Loading...

കിടങ്ങൂരില്‍ പതിനെട്ട് ജംഗ്ഷനുകള്‍ പ്രകാശിതമായി

കിടങ്ങൂര്‍: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ കിടങ്ങൂര്‍ പഞ്ചായത്തില്‍ അനുവദിച്ച 18 മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായാ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍, അശോക് കുമാര്‍ പൂതമന, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്മാരായാ തോമസ് മാളിയേക്കല്‍, സനല്‍കുമാര്‍, ദീപാ സുരേഷ്, മുന്‍  പഞ്ചായത്ത് പ്രസിഡന്റ് കെ എം രാധാകൃഷ്ണന്‍, പഞ്ചായത്ത് മെമ്പര്‍മാരായ   പി.ജി.സുരേഷ്, രശ്മി രാജേഷ്, കുഞ്ഞുമോള്‍ ടോമി, സിബി സിബി, കെ.ജി. വിജയന്‍, പി.റ്റി. ജോസ് പാരിപ്പള്ളില്‍, വര്‍ഗ്ഗീസ് ഒഴുകയില്‍, സാബു ഒഴുങ്ങാലില്‍, 


സുനില്‍ ഇല്ലിമൂട്ടില്‍, ജോബി ചിറത്തറ, രാജേഷ് തിരുമല, സതീഷ് പൈങ്ങനാമഠം, കെ.കെ.ഗോപിനാഥന്‍ കട്ടിണശ്ശേരില്‍, സി.പി.ജയന്‍, ആന്റണി വളര്‍കോട്ട്, സുരേഷ് നെച്ചിക്കാട്ടില്‍, സാജു കാരാമയില്‍, ജോണ്‍ മാവേലില്‍ സൈബിന്‍, മാത്യുക്കുട്ടി വാലേല്‍പീടികയില്‍ എന്നിവര്‍ പ്രസംഗിച്ചു. 

Post a Comment

0 Comments