Latest News
Loading...

യോഗ ദിനാചരണം സംഘടിപ്പിച്ചു

അന്തരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് പാലാ സെൻ്റ് തോമസ് കോളേജിലെ എൻസിസി നേവൽ - ആർമി വിഭാഗത്തിൻ്റെ സംയുക്ത ആഭിമുഖ്യത്തിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു. രാവിലെ കോളേജ് ക്യാമ്പസിൽ നടന്ന യോഗാ പരിശീലനം മുൻ എൻസിസി നേവൽ വിങ് കേഡറ്റും,എം ജി
യൂണിവഴ്സിറ്റി നാഷണൽ മത്സരാർതഥിയും ആയ ശ്രീ സിദ്ദാർത്ഥ് പി എം യോഗാ പരിശീലനത്തിന് നേതൃത്വം നൽകി.കേഡറ്റുകൾ ആത്മാർഥ പൂർവം പങ്കുചേർന്ന ഈ പരിശീലനം എല്ലാവർക്കും വേറിട്ട അനുഭവമായി മാറി.



ഉച്ച കഴിഞ്ഞ് നടന്ന ക്ലാസും, പരിശീലന പരിപാടിയും, പൊൻകുന്നം അരവിന്ദ ഹോസ്പിറ്റലിലെ ആയുർവേദ വിഭാഗം  ഡോക്ടർ ഹരികൃഷ്ണൻ   ക്ലാസ് നയിക്കുകയും കോളേജ് വൈസ്  പ്രിൻസിപ്പൽ   ജോജി അലക്സ് ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയും ചെയ്തു. പാലാ സെൻ്റ്തോമസ് കോളജ് നാവിക വിഭാഗം സി.ടി.ഒ ഡോ. അനീഷ് സിറിയക് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ, ഡോ. ഹരികൃഷ്ണൻ യോഗാ  അഭ്യാസത്തെകുറിച്ച് ഉള്ള വിവിധ ചിന്തകൾ  പങ്കുവെച്ചു. 



പിന്നീട് അദ്ദേഹം യോഗപരിശീലനം നടത്തുകയും യോഗയുടെ ശരിയായ പരിശീലനത്തിലൂടെ ലഭിക്കുന്ന ഗുണങ്ങൾ ചർച്ചചെയ്യുകയും ചെയ്തു. യോഗത്തിൽ കേഡറ്റ് ക്യാപ്റ്റൻ ശ്രീജിത്ത് വി നന്ദി പ്രകടിപ്പിച്ചു.പി.ഒ.സി അഭിജിത്ത് അനിൽ,പി. ഒ.സി. നിഖിൽ ജോഷി,പി. ഒ. സി. വിശാൽ കൃഷ്ണ എസ് എന്നിവർ യോഗാദിനാശംസകൾ അർപ്പിച്ചു.വിദ്യാർത്ഥികൾക്കും സമൂഹത്തിനും ഗുണകരമാകുന്ന ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ പാലാ സെൻ്റ് തോമസ് കോളജ് എൻസിസി നാവിക വിഭാഗം മാതൃക ആയി.



Post a Comment

0 Comments