Latest News
Loading...

SNP കോളേജ് രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടന സമ്മേളനം

 ശ്രീനാരായണ  പരമഹംസദേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ പൂഞ്ഞാർ വളതൂക്കിൽ 2014 മുതലാണ് കോളേജ് പ്രവർത്തിച്ചുവരുന്നത്  SNP ദേവ ചാരിറ്റബിൾ ട്രെസ്റ്റ്  ചെയർമാൻ ഗോകുലം ഗോപാലൻ  ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  അധ്യക്ഷനായിരുന്നു. പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ്  ഗീത നോബിൾ ഭദ്രദീപ പ്രകാശനം നിർവഹിച്ചു . വർക്കല ശിവഗിരി മഠം ബ്രഹ്മശ്രീ ജ്ഞാന തീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി. ആന്റോ ആന്റണി എംപി  മുഖ്യ അതിഥി ആയിരുന്നു. പിസി ജോർജ് എക്സ് എംഎൽഎ  മുഖ്യപ്രഭാഷണം നടത്തി. 


ചാണ്ടി കിഴക്കയിൽ, മുഹമ്മദ്‌ നദീർ മൗലവി, നന്ദകുമാർ ആർ, പ്രൊഫ. ടി. എച് വിജയരാഘവൻ, മനോജ്‌ കൊട്ടാരം, തോമസുകുട്ടി ജോസഫ്,  വി എസ് സുധാകരൻ, രേമേഷ് ബി വെട്ടിമറ്റം, ആർ വിനോദ്,ശ്രീപാദo ശ്രീകുമാർ, dr. പി കെ അജിത്കുമാർ, ഷാജി മുകളേൽ, കെ ആർ മനോജ്‌, ടി. കെ ബാലകൃഷ്ണൻ തീക്കോയി, മോഹൻദാസ് തോപ്പിൽ, എന്നിവർ സംസാരിച്ചു. 


SNP ദേവ ചാരിറ്റബിൾ ട്രെസ്റ്റ് സെക്രട്ടറിയും, കോളേജ് മാനേജരുമായ  അഡ്വക്കേറ്റ്  കെ എം സന്തോഷ് കുമാർ  സ്വാഗതവും പി എസ് ശാർങ്ങ്ധരൻ കൃതജ്ഞതയും പറഞ്ഞു.ബി കോം പരിരക്ഷയിൽ Mg യൂണിവേഴ്സിറ്റിയിൽ  ഉന്നത വിജയം കരസ്ഥമാക്കി  മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരത്തിന്  അർഹനായ ശ്രീജിത്ത് എം വി യ്ക്കു യോഗത്തിൽ ഉപഹാരം നൽകി.





Post a Comment

0 Comments