Latest News
Loading...

പഠനോപകരണ വിതരണം നടത്തി


എം. വൈ.എം കാഞ്ഞിരമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ  പഠനോപകരണ വിതരണവും നടത്തി.പഠനോപകരണങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടനുഭവിക്കുന്ന ലിറ്റിൽ ഫ്ളവർ എൽ .പി സ്കൂൾ കുട്ടികളെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 


പഠനോപകരണ വിതരണം എസ്.എം.വൈ.എം ബി യൂണിറ്റ് ആനിമേറ്റർ സി. റിൻസി ഓലേടത്ത്, ബി. യൂണിറ്റ് പ്രസിഡന്റ് മെറീസ് ചെരിപുറത്ത്, ബി. യൂണിറ്റ് സെക്രട്ടറി സെറീന കപ്പലുമാക്കൽ എന്നിവർ എൽ. പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.ലിൻസി എസ്.എ.ബി.എസ്സിന് നൽകി നിർവ്വഹിച്ചു. 


എസ്.എം.വൈ.എം ഡയറക്ടർ ഫാ .ജോൺ കൂറ്റാരപ്പള്ളി,എ യൂണിറ്റ് ആനിമേറ്റർ റോബേഷ് ഉറവിൽ , എ, ബി .യൂണിറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments