Latest News
Loading...

എസ്.ഐയെ വാളിന് വെട്ടിപ്പരിക്കേൽപ്പിച്ചു.

ചാരുംമൂട് : സ്കൂട്ടറിൽ പിന്തുടർന്ന് പോലീസ് ജീപ്പ് തടഞ്ഞ് നിർത്തി എസ്.ഐയെ വാളിന് വെട്ടിപ്പരിക്കേൽപ്പിച്ചു. പരിക്ക് വകവെയ്ക്കാതെ മൽപ്പിടുത്തത്തിലൂടെ എസ്.ഐ പ്രതിയെ പിടികൂടി.

ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ യുടെ ചാർജ്ജുള്ള എസ്.ഐ തിരുവനന്തപുരം മലയിൻകീഴ് കുഴിവിള അകത്തു വീട്ടിൽ വി.ആർ.അരുൺ കുമാറി ( 37 )നാണ് വെട്ടേറ്റത്.
 
നൂറനാട് മുതുകാട്ടുകര എള്ളുംവിളയിൽ സുഗത(48) നാണ് പിടിയിലായത്. ഇന്നലെ
വൈകുന്നേരം 6 മണിയോടെ പോലീസ് സ്റ്റേഷനു സമീപം പാറജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. സാരമായി പരിക്കേറ്റ അരുൺ കുമാറിനെ നൂറനാട്ടുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാളുകൊണ്ടുള്ള വെട്ടേറ്റ് എസ്.ഐ.യുടെ ഇടതു കൈപ്പത്തിക്കാണ് പരിക്കേറ്റത്. വെയിൻ കട്ടായതോടെ ഏഴ് തുന്നലുകൾ വേണ്ടി വന്നു. 

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
മദ്യപിക്കുന്ന സ്വഭാക്കാരനായ സുഗതൻ സഹോദരനോടും ഭാര്യയോടും നിരന്തരം വഴക്കിനെത്തുന്നതായുള്ള പരാതിയിൽ സുഗതനെ ഇന്നലെ 
സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഉച്ചയ്ക്ക്
 മാതാപിതാക്കൾക്കൊപ്പം 
സ്റ്റേഷനിലെത്തിയ ഇയാളുടെ പെരുമാറ്റം മോശമായി  തോന്നിയതോടെ തിങ്കളാഴ്ച വരാൻ പറഞ്ഞ് വിട്ടയച്ചിരുന്നു.
വൈകിട്ട് പെട്രോളിംഗ് ഡ്യൂട്ടിക്കായി എസ്.ഐ ജീപ്പിൽ വരുകയായിരുന്നു. ഡ്രൈവർ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.
ജീപ്പിന് പിന്നാലെ സ്കൂട്ടറിൽ വന്ന പ്രതി പാറ ജംഗ്ഷനിൽ ജീപ്പ് വേഗത കുറച്ച സമയം സ്കൂട്ടർ വട്ടം വെച്ചു . ജീപ്പിൽ നിന്നും ഇറങ്ങിയ എസ്.ഐയെ വാളുപയോഗി കഴുത്തിന്‌ വെട്ടാൻ ശ്രമിച്ചത്.

ഇടതു കൈകൊണ്ട് തടയുമ്പോൾ വെട്ടേൽക്കുകയായിരുന്നു. പരിക്ക് വകവെയ്ക്കാതെ മൽപ്പിടുത്തത്തിലൂടെ  എസ്.ഐ അക്രമിയെ പിടികൂടി ജീപ്പിൽ കയറ്റിയ ശേഷമാണ് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോയത്.
ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ എസ്.ഐയെ ആശുപത്രിയിൽ സന്ദർശിച്ചു.
ഒരു വർഷം മുമ്പാണ് അരുൺ കുമാർ നൂറനാട് സ്റ്റേഷനിൽ ചാർജ്ജെടുത്തത്.




Post a Comment

0 Comments