Latest News
Loading...

ഉഴവൂർ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി രൂപീകരണത്തോട് അനുബന്ധിച്ചുള്ള വികസന സെമിനാര്‍‌ ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വച്ച് നടത്തി. വൈസ് പ്രസിഡന്‍റ് ശ്രീമതി ഏലിയാമ്മ കുരുവിള അദ്ധ്യക്ഷത വഹിച്ച വികസന സെമിനാർ പ്രസിഡന്‍റ് ശ്രീ. ജോണിസ് പി സ്റ്റീഫന്‍  ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ് ന് കരട് വികസന രേഖ നൽകി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍റിംഗ്  കമ്മറ്റി ചെയര്മാന്‍‍‍ ശ്രീ.ന്യൂജന്‍റ്  ജോസഫ് കരട് വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു.  ലൈഫ് ഭവനപദ്ധതിയിൽ പരമാവധി ആളുകൾക്ക് വീട് നൽകുന്നതിന് പ്രാധാന്യം നൽകും. ആരോഗ്യ മേഖലയിൽ പഞ്ചായത്തിലെ എല്ലാ സബ്സെന്ററുകളുടെയും നവീകരണത്തിന് 16 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ ആശുപത്രിയിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുന്നതിനു 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

ഇലക്ട്രോണിക് വാഹനങ്ങള്‍ വാങ്ങുന്നതിന് സബ്സിഡിയ്ക്ക് 180000/-രൂപ,മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് 550000/-രൂപ ,കറവ പശുക്കള്‍ക്ക് കാലിത്തീറ്റ് 260000/-രൂപ,മത്സ്യകൃഷിയ്ക്ക് 177600/- രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. അംഗന്‍വാടികളുടെ പ്രവര്‍ത്തനത്തിനും അടിസ്ഥാന സൌകര്യ വികസനങ്ങള്‍ക്കും 4 ലക്ഷത്തോളം രൂപ മാറ്റി വച്ചിട്ടുണ്ട്. ലൈഫ് പദ്ധതി, ഭിന്നശേഷിക്കാര്‍ക്കുള്ള സഹായങ്ങള്‍, മാലിന്യ സംസ്കരണ പദ്ധതികള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ തുകകള്‍ നീക്കി വച്ചിട്ടുണ്ട്. കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ്, കാർഷിക മേഖലയിൽ സബ്‌സിഡി, വളം ഉൾപ്പെടെ , എല്ലാ വാര്‍ഡിലും തുടങ്ങി വച്ച ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയ്ക്ക് വലിയ മുന്നേറ്റം ഉണ്ടാക്കുവാൻ ആവശ്യമായ പദ്ധതികൾ ചെയ്തിട്ടുണ്ട്.തെരുവു വിളക്കുകളുടെ സംരക്ഷണത്തിനും സോളാര്‍ വിളക്കുകളുടെ സംരക്ഷണതിനും തുക വകയിരുത്തിയിട്ടുണ്ട്. പൊതു വഴികളുടെനിര്‍മ്മാണത്തിനും മെയിന്‍റനന്‍സിനും കൂടി ഒരു കോടി അറുപതു ലക്ഷത്തോളം രൂപ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.തങ്കച്ചന്‍ കുടിലില്‍,അഞ്ചു പി ബെന്നി, സിറിയക് കല്ലടയില്‍, ജസീന്ത പൈലി, സുരേഷ് വി ടി, ബിനു ജോസ്, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽ‌സൺ, സെക്രട്ടറി സുനിൽ എസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. 


ശേഷം വാര്‍ഷിക പദ്ധതി രൂപീകരണത്തിന് വര്‍‍ക്കിംഗ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍‍ ചര്‍ച്ച ചെയ്ത് ക്രോഡീകരിച്ച് രേഖപ്പെടുത്തി. ഉഴവൂർ സിവിൽ സ്റ്റേഷൻ, ഉഴവൂർ ടൗണിൽ പൊതു ടോയ്ലറ്റ്, പൊതു ശ്മശാനം, കെട്ടിടമില്ലാത്ത എല്ലാ അംഗൻവാടികൾക്കും കെട്ടിടം എന്നിവ എല്ലാവരുടെയും സഹകരണത്തോടെ യാഥാർദ്ധ്യമാക്കാൻ ശ്രമിക്കും എന്ന് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.




Post a Comment

0 Comments