Latest News
Loading...

വായന വാരാചരണത്തിന് തുടക്കം

വിശാലമായ ക്യാൻവാസിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ വർണ്ണങ്ങളും കവിതയും കഥയും ഒക്കെ രചിച്ച് ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാവാരത്തിന്  തുടക്കമായി 

 ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കുളിലാണ് സ്കുളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് - വായനാ വാരത്തിന് തുടക്കം കുറിച്ചത് - അഞ്ചു മുതൽ - പത്ത് വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ വിദ്യാർത്ഥികളും വിശാലമായ ക്യാൻവാസിൽ കഥകളും ചിത്രങ്ങളും കവിതകളും രചിച്ചു 

 കൂടാതെ പ്രശസ്ത സാഹി ത്യകാരൻമാരുടെ പുസ്തക പ്രദർശനവും പുസ്തക പരിചയപെടലും നടത്തി - വിശാലമായ ക്യാൻവാസിൽ വിദ്യാർത്ഥികൾ ഒരുക്കിയ രചനകൾ കാണാൻ മാതാപിതാക്കളും - സ്കൂൾ പി.ടി.എ. അംഗ ങ്ങളും എത്തി - ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ - സിസി SH, മലയാളം അധ്യാപകരായ - മിനി കെ.ജോർജ്, ഗീതഎസ്സ്  എന്നിവർ നേതൃ ത്വം നല്കി.




Post a Comment

0 Comments