രാമപുരം നാലമ്പല ദർശന മഹോത്സവത്തോടനുബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ നടത്തേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നതിന് പാലാ റവന്യൂ ഡിവിഷണൽ ഓഫീസർ പി.ജി രാജേന്ദ്രബാബുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ഉദ്യോഗസ്ഥ തലത്തിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ ഉടൻ പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. നാലമ്പലത്തിലേയ്ക്കുള്ള മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തീകരിക്കും.
ക്രമസമാധാന കുടിവെള്ളം എന്നിവ യാതൊരു തടസവുമില്ലാതെ ലഭ്യമാക്കും പോലീസ്, റവന്യൂ, ഫയർഫോഴ്സ് തുടങ്ങിയ വകുപ്പുകൾ അടിയന്തിര സാഹചര്യം നേരിടുന്ന തിന് സജ്ജമായിരിക്കും. നാലമ്പലങ്ങളും ബന്ധിപ്പിച്ച് വയർലെസ് സംവിധാനവും സി.സി.റ്റി.വി.യും സ്ഥാപിക്കുന്നതിന് യോഗം തീരുമാനിച്ചു.
0 Comments