Latest News
Loading...

പ്രകൃതി സൗഹൃദ യാത്രയിൽ കാഴ്ച വിരുന്നായി പാതാളത്തവള

കുട്ടികളുടെ പ്രകൃതി സൗഹൃദ യാത്രയിൽ അവർക്കു മുന്നിലെത്തിയത് ഒരു അപൂർവ്വ അതിഥി. പരിസ്ഥിതി വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ അരുവിക്കച്ചാൽ വെള്ളച്ചാട്ടം സന്ദർശിച്ചപ്പോഴാണ് വർഷത്തിൽ ഒരിക്കൽ മാത്രം അപൂർവ്വമായി കൺമുമ്പിലെത്തുന്ന പാതാള തവള കുട്ടികൾക്ക് കൗതുകമായത്. വാഗമൺ മിത്രനികേതന്റെ സേവ് ദി ഫ്രോഗ് കാമ്പയിനിൽ പങ്കാളിയാവാനും കുട്ടികൾക്ക് ഈ അനുഭവം പ്രേരണയായിട്ടുണ്ട്. 

മിത്രനികേതന്റെ സേവ് ദി ഫ്രോഗ് ടീ ഷർട്ടിന്റെ പ്രകാശനം അരുവിക്കച്ചാലിൽ വൈകാതെ നടക്കും. സ്കൂളിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരെയുള്ള അരുവിയിലേയ്ക്ക്  കാൽനടയായിട്ടാണ് പഠനയാത്ര കുട്ടികൾ നടത്തിയത്.   പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ ഒരാഴ്ച്ചക്കാലം വിവിധ പരിപാടികളാണ് സ്കൂളിലും പുറത്തുമായി സംഘടിപ്പിച്ചത്.

Post a Comment

0 Comments