Latest News
Loading...

പാറമടയ്ക്കെതിരെ പരാതിയുമായി കേരളാ കോൺഗ്രസ്സ് (എം)

ഭരണങ്ങാനം:- പഞ്ചായത്തിലെ ഉള്ളനാട് - ആലമറ്റം ഭാഗത്ത് പ്രവർത്തിക്കുന്ന പാറമടയ്ക്കെതിരെ കേരളാ കോൺഗ്രസ്സ് (എം) ജില്ലാ കളക്ടർക്ക് നേരിട്ട് പരാതി നൽകി. ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന പ്രദേശത്തെ അനിയന്ത്രിതമായ പാറ പൊട്ടിക്കൽ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്. 

അനുവദനീയമായതിലും അധികം ഭാരം കയറ്റി ടോറസ് ലോറികൾ യാതൊരു നിയന്ത്രണവുമില്ലാതെ ഓടുന്നതുമൂലം പ്രവിത്താനം - വലിയകാവുംപുറം റോഡും ആലമറ്റം - എലിവാലി റോഡും ഏതാണ്ട് പൂർണ്ണമായും തകർന്നു കഴിഞ്ഞു. ജലനിധി പൈപ്പുകൾ മുഴുവൻ പൊട്ടി നശിച്ച് കുടിവെള്ള വിതരണം തന്നെ താറുമാറായി. പ്രകൃതിദുരന്ത സാധ്യതയുള്ള നായ്ക്കാന ഭാഗത്ത് താമസിക്കുന്ന പതിനേഴ് കുടുംബങ്ങളെ സുരക്ഷിതമായ സ്ഥാനത്തേക്ക് സ്ഥലവും വീടും നൽകി മാറ്റി പാർപ്പിക്കുവാൻ നടപടി സ്വീകരിക്കണം. 


ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ നേരിട്ട് മനസ്സിലാക്കി അവ പരിഹരിക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കണമെന്നും, പാറമടയുടെ നിയമാനുസരണമല്ലാതെയുള്ള പ്രവർത്തനങ്ങൾ അടിയന്തിരമായി നിർത്തിവയ്ക്കണമെന്നും രാജേഷ് വാളിപ്ലാക്കൽ, ആനന്ദ് ചെറുവള്ളിൽ, ഔസേപ്പച്ചൻ കുന്നുംപുറം, സുധാ ഷാജി, ജോസഫ് കുന്നക്കാട്ട് എന്നിവർ ജില്ലാ കളക്ടറുടെ ചേംബറിൽ നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു. കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഗൗരവപൂർവ്വം പരിഗണിക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു.

Post a Comment

0 Comments