Latest News
Loading...

ഹരിത സമൃദ്ധി ഇന്നിന്റെ ആവശ്യം : മാർ. പീറ്റർ കൊച്ചുപുരയ്ക്കൽ.

 മാനവരാശിയുടെ നിലനിൽപിന് ഹരിത സമൃദ്ധി അനിവാര്യമാണന്നും കാർബൺ വ്യാപനം തടയുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ഏറെ മാതൃകാ പരമാണന്നും പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ. പീറ്റർ കൊച്ചു പുരയ്ക്കൽ അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി എസ്.എം.വൈ.എം. രൂപതാ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. 

പാലാ ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ഡബ്ളിയു.എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , അസി.ഡയറക്ടർ ഫാ.ജോർജ് വടക്കേ തൊട്ടി, എസ് എം.വൈ.എം. രൂപതാ ഡയറക്ടർ ഫാ.മാണി കൊഴുപ്പൻകുറ്റി, ഡാന്റീസ് കൂനാനിക്കൽ, ജോസഫ് കിണറ്റുകര, മേർളി ജയിംസ്, ഡിബിൾ ഡൊമിനിക്, ജോയി മടിയ്ക്കാങ്കൽ, റിന്റു റെജി, പി.വി.ജോർജ് പുരയിടം, മാനുവൽ ആലാനി, എബിൻ ജോയി, എ.ബി.സെബാസ്റ്റ്യൻ, സൗമ്യാ ജയിംസ് തുടങ്ങിയവർ സംസാരിച്ചു. 


രൂപതയിലെ പള്ളികൾ, മഠങ്ങൾ , സ്ക്കൂളുകൾ തുടങ്ങി സ്ഥാപനങ്ങളിലേക്കും കർഷക കുടുംബങ്ങളിലേക്കുമുള്ള ഫലവൃക്ഷ തൈകൾ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വിതരണം ചെയ്തു. ഹൈബ്രീഡ് പച്ചക്കറി തൈകളും വിവിധയിനം ഫലവൃക്ഷ തൈകളും ഹരിത സമൃദ്ധമാസാചരണത്തിന്റെ ഭാഗമായി രൂപത യിലുടനീളം വിതരണം ചെയ്യുമെന്ന് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അറിയിച്ചു.

Post a Comment

0 Comments