Latest News
Loading...

പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിലെ പ്രതിയായ പിടികിട്ടാപ്പുള്ളി പാലായിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പിടികിട്ടാപ്പുള്ളിയെ പാലാ പോലീസ് പിടികൂടി. 2014 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കോടതിയിൽ  നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ളാലം വില്ലേജ് കിഴതടിയൂർ കരയിൽ അടിമാക്കൽ വീട്ടിൽ രാധാകൃഷ്ണൻ മകൻ രാഹുൽ ആർ-(29 ) നെ പാലാ സബ്ഇൻസ്പെക്ടർ അഭിലാഷ് MD യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിസാഹസികമായി പിടികൂടിയത്.


 കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ പ്രതിയെ കോട്ടയം അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി 2020 ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. SI അഭിലാഷ് MD, SI ഷാജി സെബാസ്റ്റ്യൻ, ASI ബിജു കെ തോമസ്, CPO-മാരായ  ജോഷി മാത്യു, അരുൺ സി. എം എന്നിവർ ചേർന്നാണ് പ്രതിയെ മുത്തോലി കടവ് ഭാഗത്ത് വച്ച് ഓടിച്ചിട്ട് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




Post a Comment

0 Comments