Latest News
Loading...

പ്രവാചക നിന്ദക്കെതിരേ പ്രതിഷേധ പ്രകടനം നടത്തി

ഈരാറ്റുപേട്ട: പ്രവാചക നിന്ദക്കെതിരേയും, പ്രവാചക നിന്ദക്കെതിരേ പ്രതിഷേധിച്ചവരെ വെടിവെച്ച് കൊന്നും, വീടുകൾബുൾഡോസർ കൊണ്ട് തകർത്തും നേരിടുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങൾക്കെതിരേ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി നേതൃതത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

 പി.എം.സി. ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം സെൻട്രൽ ജംഗ്ഷൻ -വടക്കേക്കര ചുറ്റി അഹമ്മദ് കുരിക്കൾ നഗറിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് സുനിർ മൗലവി അൽ ഖാസിമി ഉത്ഘാടനം ചെയ്തു. ഫാസിസം മുസ്ലിംകൾക്ക് മേൽ ബുൾഡോസർ ഉരുട്ടുന്ന ഭീകരതയാണ് രാജ്യത്ത് നിലനിൽക്കുന്നത് എന്ന് സുനിർ മൗലവി പറഞ്ഞു.

ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന സമിതി അംഗം സൽമാൻ മൗലവി അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ ടി.എസ്. സൈനുദ്ധീൻ , ബിഷറുൽ ഹാഫി, ഡിവിഷൻ ഭാരവാഹികളായ എം.എം. മുജീബ്, എസ്.എം.ഷാഹിദ്, ഫൈസൽ ഫൈസി, ബഷീർ കെ.എ എന്നിവർ പരിപാടികൾക്ക് നേതൃതം നൽകി.

Post a Comment

0 Comments