Latest News
Loading...

ഈരാറ്റുപേട്ട പുസ്തകോത്സവ പ്രഖ്യാപനവും ഐക്കൺ പ്രകാശനവും

ഈരാറ്റുപേട്ട പുസ്തകോത്സവ സമിതി സംഘടിപ്പിക്കുന്ന മൂന്നാമത് ഈരാറ്റുപേട്ട പുസ്തകോത്സവ' പ്രഖ്യാപനവും ഐക്കൺ പ്രകാശനവും ഈരാറ്റുപേട്ട വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഈരാറ്റുപേട്ടയിലേയും സമീപപ്രദേശത്തേയും നിവാസികൾക്ക് നവ്യാനുഭവം നൽകി 2018, 2019 വർഷങ്ങളിൽ ഉത്സവ പ്രതീതി സൃഷ്ടിച്ച പുസ്തകോത്സവത്തിൽ കേരളത്തിലെ പ്രശസ്തമായ സാഹിത്യ കാരന്മാരുടെയും പ്രസാധകരുടെയും  സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു. 


യുവ സാഹിത്യകാരന്മാരുടെ പുസ്തകപ്രകാശനം, പുസ്തകാവലോകനം, സാഹിത്യ ചർച്ചകൾ, സോഷ്യൽ മീഡിയ സുഹൃത് സംഗമം, ഗസൽ സന്ധ്യ, കാരിക്കേച്ചർ, വിദ്യാർഥികൾക്കായുള്ള വിവിധ മത്സരങ്ങൾ,   തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് പുസ്തകോത്സവങ്ങളിൽ അരങ്ങേറിയത്.
കൂടുതൽ വ്യത്യസ്തമായ പരിപാടികളുമായാണ് ഇത്തവണത്തെ പുസ്തകോത്സവം അണീയറയിൽ ഒരുങ്ങുന്നത്.  


പുസ്തകോത്സവ സമിതി കോർഡിനേറ്റർ  ഷബീബ് ഖാൻ  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ  സുഹ്റാ അബ്ദുൽ ഖാദർ, പുസ്തകോത്സവ പ്രഖ്യാപനം നടത്തി.  ഈ വർഷത്ത പുസ്തകോത്സവം സെപ്തംബർ 21 മുതൽ 24 വരെ പിടിഎംഎസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.   വായിച്ചു വളരുക എന്ന ആശയത്തിൽ പുറത്തിറക്കിയ പുസ്തകോത്സവം 22 ഐക്കൺ പ്രശസ്ത കവി  എസ് കണ്ണൻ പ്രകാശനം ചെയ്തു. 30 വർഷത്തിലേറെയായി സാഹിത്യ രംഗത്ത് നിറഞ്ഞു നിൽക്കുന്ന ശ്രീ.എസ്.ഏഫ് ജബ്ബാറിനെ പുസ്തകോത്സവ സമിതി ആദരിച്ചു.



 ആശംസകൾ അർപ്പിച്ചു കൊണ്ട് സർവ്വ   ഈരാറ്റുപേട്ട നഗരസഭ മുൻ ചെയർമാൻ വി.എം സിറാജ്, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിസ് വാനാ സവാദ്, കൗൺസിലർമാരായ നാസർ വെള്ളൂപ്പറമ്പിൽ, എസ്.കെ.  നൗഫൽ, സുനിൽ കുമാർ, ലീന ജെയിംസ്  ,  പുസ്തകോത്സവം സമിതി ജനറൽ കൺവീനർ പിപിഎം നൗഷാദ്, വിടി ഹബീബ്, ഹാഷിം പുളിക്കീൽ, പി.എം. മുഹ്സിൻ ഹാഷിം സബ്ബ് തുടങ്ങിയവർ സംസാരിച്ചു. പുസ്തകോത്സവ സമിതി കോർഡിനേറ്റർമാരായ ശ്രീ. ഫസിൽ ഫരീദ് സ്വാഗതവും അമീൻ ഒപ്റ്റിമ കൃതജ്ഞതയും രേഖപ്പെടുത്തി.

 ഈരാറ്റുപേട്ട പുസ്തകോത്സവത്തിൻ്റെ പ്രചരണാർത്ഥം വായനദിന പരിപാടിയെന്ന നിലയിൽ SF ജബ്ബാർ സാറിന്റെ നേതൃത്വത്തിൽ ഒരു വ്യാഴവട്ടമായി നടത്തി വരുന്ന അക്ഷരവെളിച്ചം ന്യൂസ് ലെറ്ററും വായനദിന സാഹിത്യ പ്രശ്നോത്തരിയും  ഈ വർഷം മുതൽ പുസ്തകോത്സവ സമിതി ഏറ്റെടുക്കുകയും ചെയ്തു. പ്രശ്നോത്തരിയുടെ സ്കൂൾ തല മത്സരങ്ങൾ ജൂൺ 20നും ജില്ലാ തല മത്സരങ്ങൾ ജൂൺ 23നും നടക്കും.



Post a Comment

0 Comments