Latest News
Loading...

17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് കൂട്ടികൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത്  പീഢിപ്പിക്കാന്‍ ശ്രമിച്ച ബസ് ഡ്രൈവറായ യുവാവ് അറസ്റ്റില്‍.  17 വയസ്സുള്ള പെണ്‍കുട്ടിയെയാണ് മുന്‍ പരിചയം വച്ച് വള്ളിച്ചിറ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ബസ് ഡ്രൈവറായ കുര്യനാട് മടുക്കനിരപ്പില്‍ വീട്ടില് കൃഷ്ണന്‍കുട്ടിയുടെ മകന് സന്തോഷ് (39) പീഢിപ്പിക്കാന്‍ ശ്രമിച്ചത്. 


കടയില് നിന്നും സാധനങ്ങള് വാങ്ങാന്‍് വന്ന പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന് വന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കയറിപ്പിടിക്കുകയും പീഢിപ്പിക്കുവാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് കുതറിമാറി ഓടിയ പെണ്‍കുട്ടി വിവരം വീട്ടുകാരോടു പറയുകയും പാലാ പാലാ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.  എ.എസ്.പി. ശ്രീ നിഥിന്‍രാജ് എ.പി.എസിന്റ നിര്‍ദ്ദേശാനുസരണം സ്‌കൂള് തുറക്കലുമായി ബന്ധപ്പെട്ട് സ്‌കൂളുകളിലും കോളേജുകളിലും ബസ്സുകളിലും പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് നിരീക്ഷണം നടത്തി വരികയായിരുന്നു. 


പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന്  നിഥിന്‍രാജ് എ.പി.എസിന്റ നിര്‍ദ്ദേശപ്രകാരം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ പി ടോംസണ്‍, എസ്. എ.അഭിലാഷ് എം.ഡി, സി.പി.ഒ രഞ്ജിത്, ജോഷി മാത്യു എന്നിവര് ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ നടപടി ക്രമങ്ങള്‍ക്കു കോടതിയില്‍ ഹാജരാക്കും.

Post a Comment

0 Comments