Latest News
Loading...

സൗജന്യ പി.സി.ഒ.ഡി. പരിശോധന ക്യാമ്പ്


മാർസ്ലീവാ മെഡിസിറ്റി പാലായിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം സംബന്ധമായ രോഗനിർണയത്തിനുള്ള സൗജന്യ ക്യാമ്പ് ജൂൺ 9, 10 തീയതികളിൽ ഉച്ചകഴിഞ്ഞു 2.30 മുതൽ 4.30 വരെനടത്തപ്പെടുന്നു.

ക്രമംതെറ്റിയ ആർത്തവം, അമിത രക്തസ്രാവം, അമിത വണ്ണം, മുഖക്കുരു, മുഖത്ത് രോമവളർച്ച, ശബ്ദം പരുക്കാനാവുക തുടങ്ങിയ നിരവധി ലക്ഷണങ്ങൾ പി.സി.ഒ.ഡി.യുടെ രോഗ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. ക്യാമ്പിന്റെ ഭാഗമായി ഡോക്ടറുമാരുടെ സൗജന്യ പരിശോധനയും ഇളവുകളോട് കൂടിയ തുടർചികിത്സയും ജനങ്ങൾക്ക് ലഭ്യമാണ്.


 പി.സി.ഒ.ഡി. വന്ധ്യത, അബോർഷൻ, മെറ്റബോളിക് സിൻഡ്രോം തുടങ്ങിയ നിരവധി പ്രശനങ്ങൾക്ക് കാരണമായിതീരുന്നു. ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ഡോ. അജിതകുമാരി, ഡോ. സബിത അഗസ്റ്റിൻ, ഡോ. ടി. ഗീത, ഡോ. പാർവതിദാസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു. മെഡിക്കൽ ക്യാമ്പിലേക്കുള്ള മുൻകൂർ ബുക്കിങ്ങിനായി +91 82816 99263 എന്ന നമ്പറിൽ ബന്ധപ്പെടുക.

Post a Comment

0 Comments