Latest News
Loading...

കെ-റെയിൽ പദ്ധതി ഉപേക്ഷിക്കുന്നത് വരെ സമരം തുടരും പി.സി.തോമസ്

കോട്ടയം: കേന്ദ്ര അനുമതിയില്ലാതെ കെ-റെയിലുമായി മുന്നോട്ടുപോകാൻ പിണറായി വിജയനെ പ്രേരിപ്പിച്ചത്  ഡിപിആർ തയറാക്കലിന്റെയും , സർവ്വേയുടെയും , കല്ലിടിലിന്റെയും മറവിലുള്ള സാമ്പത്തിക നേട്ടം ലക്ഷ്യം  മാത്രമായിരുന്നുവെന്ന് കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസ് ആരോപിച്ചു.

കെ-റെയിൽ പദ്ധതി വേണ്ട എന്ന പ്രഖ്യാപനം നടത്താൻ  പിണറായി വിജയന്റെ ദുരഭിമാനം അനുവദിക്കുന്നില്ലെന്നുംകെ റെയിൽ പദ്ധതി ഉപേക്ഷിക്കും വരെ കേരളാ കോൺഗ്രസ് സമര രംഗത്ത് ഉണ്ടാകുമെന്നും എന്നും അദ്ദേഹം  പറഞ്ഞു.

കെ-റെയിൽ പദ്ധതി ഒഴിവാക്കണമെന്നും, എൽ.ഡി.എഫ്. ദുർഭരണം അവസാനിപ്പിക്കമെന്നും ആവശ്യപ്പെട്ടു കൊണ്ട് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടന്ന ഉപവാസസമരത്തിന്റെ തുടക്കം കുറിച്ച് സംസാരിക്കുന്നു അദ്ദേഹം.

കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.

പ്രിൻസ് ലൂക്കോസ്, ജോസ്മോൻ മുണ്ടക്കൽ,  ജോയി ചെട്ടിശ്ശേരി, കുര്യൻ പികുര്യൻ,  ജോർജ് പുളിങ്കാട്, സി.വി. തോമസുകുട്ടി, പി.സി. ചാണ്ടി, എബി പൊന്നാട്ട്,ബിനു ചെങ്ങളം , ജയിംസ് പതാരംചിറ, ഷിബു പൂവേലിൽ, ഷിജു പാറയിടുക്കിൽ, നോയൽ ലൂക്ക്, അഭിലാഷ് കൊച്ചുപറമ്പിൽ, കെ.എസ്.സൈമൺ, ജെ.സി തറയിൽ, ജോസ് പ്ലാശനാൽ, രാജൻ കുളങ്ങര, മാർട്ടിൻ കോലടി, നിതിൻ സി. വടക്കൻ, ഷൈജി ഓട്ടപ്പള്ളിൽ, ചാക്കോച്ചൻ കളപ്പുര, കെ.വി.പത്മനാഭൻ നായർ, റസിം മുതുകാട്ടിൽ, ലിസി കുര്യൻ, ജോമോൻ ഇരുപ്പക്കാട്ട്, പ്രതീഷ് പട്ടിത്താനം, ഡിജു സെബാസ്റ്റ്യൻ, ലാജി തോമസ് മടത്താനികുന്നേൽ, മോഹൻദാസ് ആമ്പലാറ്റ്, സജിമോൻ വർഗ്ഗീസ്, ജിമ്മി കളത്തിപ്പറമ്പിൽ, പോത്തൻ ജോസഫ് , ജോയി മുണ്ടാപ്പള്ളി, സി.ജെ. വർഗ്ഗീസ്, കുരുവിള മാമ്മൻ ,ജോസ് പാനാപ്പള്ളി, വി ജെ ജോസഫ് വാവലുമാക്കൽ, അഭിഷേക് ബിജു,മെൽബിൻ പറമുണ്ട, ജോസഫ് ബോനിഫസ്, തോമസ് മാളിയേക്കൽ, സബിഷ് നെടുംപറമ്പിൽ, സിബി ചിറ്റക്കാട്ട്, അനിഷ് വല്യാറ , രാജു മായാലിൽ , കെ റ്റി ജോസഫ് , ജ്യോതിഷ് മോഹനൻ ,ജോളി കാലായിൽ , കെ.സി. കുഞ്ഞുമോൻ, റോഷൻ ജോസ്  തുടങ്ങിയവർ പ്രസംഗിച്ചു.




Post a Comment

0 Comments