Latest News
Loading...

താനെങ്ങനെ പ്രതിയാകുമെന്ന് ജോര്‍ജ്ജ്

സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലില്‍ താനെങ്ങനെ പ്രതിയാകുമെന്ന് പിസി ജോര്‍ജ്. സ്വപ്ന എഴുതി നല്‍കിയ കാര്യം പറയുക മാത്രമാണ് താന്‍ ചെയ്തത്.  പ്രസ്താവനയ്ക്ക് എതിരെ കേസ് എടുക്കുകയാണെങ്കില്‍  കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടക്കില്ലെന്നും ഇങ്ങനെ കേസ് എടുക്കാനണേല്‍ പിണറായിക്ക് എതിരെ എത്ര കേസ് എടുക്കണമെന്നും പിസി ജോര്‍ജ് ചോദിച്ചു. തനിക്കെതിരെ കേസെടുത്ത പോലീസിന്റെ തലയില്‍ ആള്‍താമസമില്ലെന്നും ജോര്‍ജ് പറഞ്ഞു. 


സ്വപ്ന തനിക്ക് ഏല്‍ക്കേണ്ടി വന്ന പീഡനം തന്നോട് പറഞ്ഞത് ചതാന്‍ മാധ്യമങ്ങളോട് പറയുക മാത്രമാണ് ചെയ്തത്. ജയില്‍ ഡിജിപി സ്വപ്നയെ ഭീഷണിപ്പെടുത്തി, ചവിട്ടി, ക്രൂരമായി ഉപദ്രവിച്ചു, മാനസികമായി അപമാനിച്ചുവെന്നാണ് സ്വപ്ന പറഞ്ഞത്. ഇത് എങ്ങനെ ഗൂഢാലോചന ആകുമെന്നും പിസി ജോര്‍ജ് ചോദിച്ചു. ഇഡിയോട് സഹകരിച്ചാല്‍ ഉപദ്രവിക്കുമെന്ന് സ്വപ്നയെ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെ പേര് പറയരുത് എന്നും സ്വപ്നയോട് പറഞ്ഞു. 


സ്വപ്നയുടെ മൊഴി മുഖ്യമന്ത്രിയെ ഭയപ്പെടുത്തുകയാണ്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ലംഘനം ചൂണ്ടിക്കാട്ടി ഗവര്‍ണക്ക് പരാതി നല്‍കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. സ്വപ്നയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ആദ്യം സ്വപ്നയെ ഫോണില്‍ വിളിച്ചിട്ട് എടുത്തിരുന്നില്ല. പിന്നീട് എച്ച് ആര്‍ഡിഎസ് ഓഫീസില്‍ ബന്ധപ്പെട്ടപ്പോഴാണ് സ്വപ്ന ഫോണ്‍ എടുക്കാന്‍ തയാറായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കളക്ട്രേറ്റുകള്‍ക്ക് മുന്നിലും സെക്രട്ടറിയേറ്റ് പരിസരത്തും പ്രതിഷേധം ശക്തിപ്പെടുകയാണ്. പലയിടത്തും ഉന്തും തള്ളമുണ്ടായി. തിരുവനന്തപുരത്ത് ജലപീരങ്കി പ്രയോഗവും നടന്നു. അതേസമയം, ഇന്ന് വൈകിട്ട് 5ന് പിസി ജോര്‍ജ്ജിന്റെ വസതയിലേയ്ക്ക് എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. 

Post a Comment

0 Comments