Latest News
Loading...

പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

വിമാനയാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ലക്ഷ്യമിട്ട യൂത്ത്‌കോൺഗ്രസ്‌ നടപടിക്കെതിരെ സിപിഐ എം നേതൃത്വത്തിൽ പാലാ ഏരിയായിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.  പ്രതിഷേധ പരിപാടിയിൽ നൂറുകണക്കിന്‌ ബഹുജനങ്ങൾ അണിനിരന്നു. 

പാലാ ടൗണിൽ നടത്തിയ പ്രകടനത്തോടനുബന്ധിച്ച്‌  ചേർന്ന യോഗം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്‌ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ ആക്ടിംങ്‌ സെക്രട്ടറി ടി ആർ വേണുഗോപാൽ അധ്യക്ഷനായി. ഷാർളിമാത്യു, ആർ ടി മധൂസൂദനൻ, കെ കെ ഗിരീഷ്‌ എന്നിവർ സംസാരിച്ചു. 


രാമപുരത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തോടനുബന്ധിച്ച്‌ ചേർന്ന യോഗം ലോക്കൽ സെക്രട്ടറി എം ടി ജാന്റീഷ്‌ ഉദ്‌ഘാടനം ചെയ്‌തു.  അജി സെബാസ്റ്റ്യൻ അധ്യക്ഷനായി.  എൻ ആർ വിഷ്‌ണു, എം കെ സുകുമാരൻ, ഒ പി മോഹനൻ, എം ജി തമ്പി, കെ പി മോഹനൻ, ടുബിനോബിൾ എന്നിവർ സംസാരിച്ചു. വെളിയന്നൂരിലും പ്രതിഷേധ പ്രകടനം നടത്തി.






Post a Comment

0 Comments