Latest News
Loading...

പ്രതിപക്ഷം ഉന്നയിച്ചത് രണ്ട് മാസം മുൻപ് ചർച്ച ചെയ്ത അതേ വിഷയം: ചെയർമാൻ

മാലിന്യ സംസ്കരണ പാളിച്ചയിൽ പ്രതിപക്ഷ പ്രതിഷേധത്തിന് മറുപടിയുമായി പാലാ നഗരസഭ. പ്രതിപക്ഷ കൗൺസിലർമാർ കറുപ്പ് വസ്ത്രം അണിഞാണ് ചർച്ചയ്ക്കെത്തിയത്. വെയിസ്റ്റ് മാനേജ്മെന്റ് റൂൾസ് 2016 അനുസരിച്ച് റൂൾ 22 പ്രകാരം ഇന്ത്യ ഒട്ടാകെ ഖരമാലിന്യ സംസ്കരണ മവുമായിബന്ധപ്പെട്ട് നഗരസഭകൾ സമയബന്ധിതമായി നടപ്പിലക്കേണ്ട കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങൾ നടപ്പിലാക്കാൻ കേരളത്തിലെ ഒരു നഗരസഭയ്ക്കുo യഥാസമയം സാധിച്ചിട്ടില്ല. തുടർന്ന് സുപ്രീകോടതിയിലും ദേശീയ ഹരിത  ട്രൈബു ണലിലും കേസ് വരികയും ഗവൺൺമെന്റിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ പൊല്യൂഷൻ കൺട്രോൾ ബോർഡ്, കേരളത്തിലെ മുഴുവൻ നഗരസഭകളോടും പിഴ ചുമത്താതിരിക്കാൻ കാരണം എന്തെങ്കിലുമുണ്ടെങ്കിൽ  ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തു നല്കുകയുണ്ടായി. 


നഗരസഭാ സെക്രട്ടറി വിശദമായി നാളിതുവരെ ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊണ്ട് മറുപടി നൽകുകയും പിഴ അടക്കുള്ള ശിക്ഷാ നടപടി ഒഴിവാക്കാൻ ലെറ്റർ നൽ കിയിട്ടുമുണ്ട്. രണ്ടു മാസം മുമ്പ് നടന്ന കൗൺസിൽ യോഗത്തിൽ ഇതേ വിഷയം ചർച്ച ചെയ്യുകയും നഗരസഭ സെക്രട്ടറിയെ ലെറ്റർ അയക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. ഇപ്പോൾ ഈ വിഷയം വീണ്ടും ഉന്നയിക്കുന്നത് പാലായിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതി...നാണ് എന്ന്. ചെയർമാൻ ആന്റോ പടിഞ്ഞാറെക്കര അറിയിച്ചു.


നഗരസഭയിൽ
പ്രതിപക്ഷത്തിന് വിഷയ ദാരിദ്രം:
ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര:

പാലാ:ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടും, സഹകരിച്ചും ക്രിയാത്മക പ്രതി പഷമായി പ്രവർത്തിച്ച് ജനശ്രദ്ധ പിടിച്ച് പറ്റുന്നതിലെ പരാജയവും പ്രതിപക്ഷത്തെ പരസ്പര ചേരിതിരിവ് മറയ്ക്കുന്നതിനും ഏതെങ്കിലും വിധത്തിൽ മാദ്ധ്യമശ്രദ്ധ പിടിച്ച് പറ്റുന്നതിനുമാണ് മുൻപ് ചർച്ച ചെയ്ത അതേ വിഷയo ചൂണ്ടിക്കാട്ടി നഗരസഭാ കൗൺസിലിൽ പ്രതിപഷം കറുത്ത വസ്ത്രം അണിഞ്ഞെത്തിയതെന്ന് ചെയർമാൻ ആൻ്റോപടിഞ്ഞാറേക്കര പറഞ്ഞു.
നഗര ശുചീകരണത്തിൽ കാര്യക്ഷമമായി ഇടപെടുന്ന നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരെ അപമാനിക്കുകയാണ് പ്രതിപക്ഷം ചെയ്തതെന്ന് ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും പറഞ്ഞു.


Post a Comment

0 Comments