Latest News
Loading...

ഓപ്പറേഷന്‍ റേസ് തുടങ്ങി. പാലായിലും പരിശോധന

Photo: Anilkumar

ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ  ശക്തമായ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന 'ഓപ്പറേഷന്‍ റേസ്' എന്ന പേരിലുള്ള കര്‍ശന പരിശോധനയ്ക്ക് തുടക്കമായി.  
മോട്ടോര്‍ റേസ് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്നത്  വര്‍ദ്ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് ഗതാഗതവകുപ്പ് മന്ത്രി പരിശോധനയ്ക്ക്  നിര്‍ദ്ദേശം നല്‍കിയത്. 


രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴ ഈടാക്കും. പാലായില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ സെന്റ് കോളേജ് പരിസരത്ത് പരിശോധന നടത്തി. 


തിരുവനന്തപുരം വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ കഴിഞ്ഞ ദിവസം രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. 
ബൈക്ക് റേസിങ് നടത്തിയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു. വിഴിഞ്ഞം ബൈപ്പാസ് മേഖലയില്‍ ബൈക്ക് റേസിങ് സ്ഥിരമായി നടക്കാറുണ്ട്.




Post a Comment

0 Comments