Latest News
Loading...

സ്വര്‍ണക്കടത്ത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും

സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  വ്യക്തമാക്കി. ഉച്ചക്ക് 1 മണി മുതല്‍ 2 മണിക്കൂര്‍ ചര്‍ച്ച നടക്കും.  അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പിലുള്‍പ്പെടെ പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.


സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക ഷാഫി പറമ്പില്‍ എംഎല്‍എ ആണ് അടിയന്തര പ്രമേയമായി സഭയില്‍ സമര്‍പ്പിച്ചത്. സ്വപനയുടെ 164 മൊഴി പുറത്തുവന്നതിന് ശേഷം വിജിലന്‍സ് ഡയറക്ടറെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു എന്ന ആരോപണമാണ് അടിയന്തരപ്രമേയ നോട്ടീസില്‍ പ്രതിപക്ഷം ഉന്നയിച്ചത്.


കേരളവും പൊതുസമൂഹവും അറിയാന്‍ താത്പര്യമുള്ള വിഷയമാണിത്. പൊതുസമൂഹത്തിന്റെ അറിവിലേക്കായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി സഭയില്‍ നിലപാട് അറിയിക്കുകയായിരുന്നു.ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടിയെന്ന ആക്ഷേപം ഒഴിവാക്കാന്‍ കൂടിയാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറായത്.




Post a Comment

0 Comments