Latest News
Loading...

കോട്ടയം കുടിവെള്ള സ്വാശ്രയ ജില്ലയാകും : നിർമലാ ജിമ്മി

 . കോട്ടയം : ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൂർത്തീകരണത്തിലൂടെ  കുടിവെള്ള സ്വാശ്രയ ജില്ലയായി കോട്ടയം മാറുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി അഭിപ്രായപ്പെട്ടു. ഐ.എസ്.എ. പ്ലാറ്റ്ഫോം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച  ത്രികക്ഷി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. ജില്ലാ ജല ശുചിത്വ മിഷൻ ചെയർ പേഴ്സൺ കൂടിയായ കളക്ടർ ഡോ.പി.കെ. ജയശ്രീ അദ്ധ്യക്ഷയായിരുന്നു.

 പഞ്ചായത്ത് വിഹിതം, സ്ഥലമെടുപ്പ് തുടങ്ങി എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഗ്രാമ പഞ്ചായത്തിനേയും വാട്ടർ അതോറിറ്റിയേയും സഹായിക്കുന്നവരായി പ്രവർത്തിക്കാൻ ഐ.എസ്.എ കൾക്കാവണമെന്നും സമയബന്ധിതമായ പദ്ധതി നിർവ്വഹണം ഉറപ്പു വരുത്തണമെന്നും കളക്ടർ നിർദേശിച്ചു. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ബിനു ജോൺ , പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.സി.ബിജു, സെക്രട്ടറി അജയൻ കെ മേനോൻ , ഐ.എസ്.എ പ്ലാറ്റ്ഫോം ചെയർമാൻ അഡ്വ.റ്റി.കെ. തുളസീധരൻ പിള്ള , വൈസ് ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ ,വാട്ടർ അതോറിറ്റി സൂപ്രണ്ടിങ്ങ് എഞ്ചിനീയർ സിദ്ധിഖ്.പി, ജില്ലാ ജല ശുചിത്വ മിഷൻ മെമ്പർ സെക്രട്ടറി ബിനീഷ്.സി, കുംടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ അഭിലാഷ് ദിവാകർ, എം.സുശീൽ , മഞ്ജു ബിജു, പി.കെ. കുമാരൻ , ജയ്സൺ ഫിലിപ് ആലപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ഉച്ച കഴിഞ്ഞ് നടന്ന ശില്പശാലയ്ക്ക് ഐ.എസ്.എ. പ്ലാറ്റ്ഫോം സാരഥികളായ സജി സെബാസ്റ്റ്യൻ, കെ.ഡി.ജോസഫ്, സണ്ണി ആശാരി പറമ്പിൽ , പി.ജി.തങ്കമ്മ എന്നിവർ നേതൃത്വം കൊടുത്തു.





Post a Comment

0 Comments