Latest News
Loading...

സർക്കാരിനെ അസ്ഥിരപ്പെടുത്തുവാൻ പ്രതിപക്ഷം ശ്രമിക്കുന്നു. ജോസ്.കെ.മാണി എം.പി

പാലാ: അടിസ്ഥാന സൗകര്യ വികസന രംഗത്ത് വിപ്ലവകരമായ ഇടപെടൽ നടത്തുന്ന എൽ.ഡി.എഫ് സർക്കാരിനെ വിവാദങ്ങൾ ഉയർത്തി അസ്ഥിരപ്പെടുത്തുവാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കേരള കോൺ.(എം) ചെയർമാൻ ജോസ്.കെ.മാണി എം.പി ആരോപിച്ചു. നാട്ടിൽ വികസനം നടപ്പാക്കുവാൻ ചുമതലപ്പെട്ടവർ നിസ്സംഗത പാലിച്ചാൽ ജനകീയ ആവശ്യങ്ങൾ നടപ്പാക്കി ലഭിക്കുവാൻ യുവജനങ്ങൾ ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

.

യോഗത്തിൽ യൂത്ത് ഫ്രണ്ട് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് സുനിൽപയ്യപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.  പ്രൊഫ. ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം ടോബിൻ കെ അലക്സ്‌ ,
ജോസ് ടോം, ബേബി ഉഴുത്തുവാൽ, റോണി മാത്യു,
സാജൻ തൊടുക, രാജേഷ് വാളിപ്ലാക്കൽ ,
ടോബി തൈപറമ്പിൽ , എൽബി ആഗസ്റ്റിൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു


ടോം മനക്കൽ , സിറിയക് ചാഴികാടൻ, ചാർളി ഐസക് , രൺധീപ് മീനാഭവൻ, അജിത് പെമ്പിളകുന്നേൽ, മനു ആന്റണി,
തോമസുകുട്ടി വരിക്കയിൽ, ജിമ്മിച്ചൻ ഈറ്റതോട്ട് ,അവിരാച്ഛൻ ചോവാറ്റുകുന്നേൽ, ജെയിംസ് പൂവത്തോലി, അജി അമ്പലത്തറ, ബിനേഷ് പാറാംതോട്, ജെയിംസ്  വാരാചേരിൽ,
മാർഷൽ കിഴക്കേമുറിയിൽ ,രാജേഷ് കോട്ടയിൽ , ജോമി പറപ്പള്ളിൽ, സിജോ പ്ലാത്തോട്ടം, ബിനു മാളികപ്പുറം,  സച്ചിൻ കളരിക്കൽ, ആന്റോ വെള്ളാപ്പാട്, സിജു ഇടപ്പാടി, ജോസിൻ പുത്തൻവീട്ടിൽ, ലിബിൻ എബ്രഹാം,
ജ്യോതിഷ് കുഴുമ്പിൽ, എബിൻ സെബാസ്റ്റ്യൻ,
സഖാറിയാസ് അയിപ്പൻപറമ്പികുന്നേൽ,
ക്രിസ്റ്റോം മനേഷ് കല്ലറക്കൽ,
ബിബിൻ മരങ്ങാട്ട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.





Post a Comment

0 Comments