Latest News
Loading...

മുണ്ടാങ്കല്‍ സെന്റ് ആന്റണീസ് ഷ്‌റൈനില്‍ ജൂണ്‍ 5 മുതല്‍ നൊവേന തിരുനാള്‍

വി. അന്തോനീസിന്റെ സംപൂജ്യമായ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്ന പാലാ രൂപതയിലെ ഏക ദൈവാലയവും 1902-ല്‍ സ്ഥാപിതവുമായ ''ഭാരതപാദുവാ''യായ മുണ്ടാങ്കല്‍ സെന്റ് ആന്റണീസ് ഷ്‌റൈനില്‍ വിശുദ്ധ അന്തോനീസിന്റെ നൊവേനതിരുനാള്‍ 2022 ജൂണ്‍ 5 ഞായര്‍ മുതല്‍ 13 തിങ്കള്‍ വരെ നടത്തപ്പെടുന്നു. എല്ലാ ദിവസവും രാവിലെ 6.15 നും ഉച്ചയ്ക്ക് 10.30 നും വൈകുന്നേരം 4.30 നും വിശുദ്ധ കുര്‍ബാനയും നൊവേനയും ലദീഞ്ഞും നടത്തപ്പെടുന്നു. രാവിലെ 9.30 മുതല്‍ 10.30 വരെയും വൈകുന്നേരം 3.30 മുതല്‍ 4.30 വരെയും ബൈബിള്‍ പാരായണവും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും നടത്തപ്പെടുന്നു. തിരുനാളിന്റെ 9 ദിവസവും പ്രത്യേക നിയോഗങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും. 

തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ജോസഫ് കരികുളം, ഫാ. ജോസഫ് നരിതൂക്കില്‍, വെരി റവ. ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. കുര്യന്‍ മറ്റം, ഫാ. തോമസ് കാലാച്ചിറയില്‍, ഫാ. ദേവസ്യാച്ചന്‍ വട്ടപ്പലം, വെരി. റവ. ഫാ. ജോസ് വള്ളോംപുരയിടത്തില്‍, ഫാ. തോമസ് ഓലായത്തില്‍, ഫാ. സജി മുതിരേന്തിക്കല്‍, ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, ഫാ. പോള്‍ പാറയ്ക്കല്‍, ഫാ. ജോസഫ് ചീനോത്തുപറമ്പില്‍, ഫാ. ജോണ്‍സണ്‍ പാക്കരമ്പേല്‍, ഫാ. ജോസഫ് വാട്ടപ്പള്ളില്‍, ഫാ. തോമസ് മണ്ണൂര്‍, ഫാ. ജെയിംസ് പന്നാംങ്കുഴി, ഫാ. ജോണ്‍ പുറക്കാട്ടുപുത്തന്‍പുര, ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ നേതൃത്വം നല്‍കുന്നതാണെന്ന് വികാരി ഫാദര്‍ ഫാ. ജോര്‍ജ്ജ് പഴേപറമ്പില്‍ അറിയിച്ചു.

Post a Comment

0 Comments