Latest News
Loading...

എംപാനൽ ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

 കെ.എസ്.ആർ.ടി.സി. മുൻ എംപാനൽ ജീവനക്കാരനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. കോട്ടയം ബ്രഹ്മമംഗലം സ്വദേശി എം.കെ. ഷിബുവിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ പാലാ ഡിപ്പോയിലെ കണ്ടക്ടറായിരുന്നു.


തിങ്കളാഴ്ച പുലർച്ചെയാണ് ഷിബുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. 2020 ഡിസംബറിൽ ജോലി നഷ്ടപ്പെട്ടതിന് ശേഷം ഷിബു കടുത്ത മാനസികപ്രയാസം അനുഭവിച്ചിരുന്നതായി ബന്ധുക്കളും യൂണിയൻ പ്രതിനിധികളും പറഞ്ഞു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചെന്നും ഇവർ ആരോപിച്ചു. 


തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments