Latest News
Loading...

ചേർപ്പുങ്കൽ പാലം - ഇടപെടലുമായി ജോസ്.കെ.മാണിയും ചാഴികാടനും .




തകരാറിലായ ചേർപ്പുങ്കൽ പാലവും അപ്രോച്ച് റോഡും എത്രയും വേഗം സുരക്ഷിതമാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുവാൻ പ്രത്യേക ഇടപെടൽ ആവശ്യപ്പെട്ട് എം.പിമാരായ ജോസ് കെ.മാണിയും തോമസ് ചാഴികാനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി തിരുവനന്തപുരത്തെ ചർച്ച നടത്തി.ഗതാഗതം പൂർണ്ണമായും തടഞ്ഞതോടെ മീനച്ചിലാറിൻ്റെ മറുകരയിൽ ഉള്ള ആശുപത്രി, കോളജ്, സ്കൂൾ, തീർത്ഥാടന കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള വാഹനയാത്ര ദുഷ്കരമായിരിക്കുകയാണെന്നും മഴ കനക്കും മുൻപ് തകരാറുകൾ പരിഹരിച്ച് വാഹനയാത്ര സുഗമമാക്കണമെന്നും പുതിയ സമാന്തരപാലത്തിൻ്റെ നിർമ്മാണം അതിവേഗം പൂർത്തിയാക്കണമെന്നും അവർ മന്ത്രിയോട് ആവശ്യപ്പെട്ടു.  

ഇപ്പോൾ വാഹനയാത്ര ചെയ്യുന്ന സമാന്തരപാത വളരെ ഇടുങ്ങിയതും വെള്ളപ്പൊക്ക കാലത്ത് ഗതാഗതം ദിവസങ്ങളോളം മുടങ്ങുന്നതുമായ തിനാൽ പാലം തുറന്നു നൽകേണ്ടതിൻ്റെ അടിയന്തിര ആവശ്യം അവർ മന്ത്രിയെ ബോദ്ധ്യപ്പെടുത്തി.


മാർ സ്ലീവാ മെഡിസിററി ഹോസ്പിറ്റൽ മാനേജിങ് ഡയറക്‌ടർ മോൺ. ഫാദർ ജോസഫ് കണിയോടിക്കൽ, ഡയറക്‌ടർ ഫാദർ ജോസ് കീരഞ്ചിറ എന്നിവരോടൊപ്പമാണ് അവർ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസിനെ സന്ദർശിച്ച് പരാതി അറിയിച്ചത്. നടന്നു വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടപ്പാക്കി പൂർത്തിയാക്കുന്നതിന് നിർദ്ദേശം നൽകുമെന്നും ഇതിനായി എൻജിനീയറിംഗ്‌ വിഭാഗവുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചതായി അവർ പറഞ്ഞു.

Post a Comment

0 Comments