Latest News
Loading...

ഇടുക്കിയിൽ രണ്ടാം പ്രോജക്ടിന് അനുമതി

ഇടു​​​ക്കി ഡാ​​​മി​​​ലെ വെ​​​ള്ളം ഉ​​​പ​​​യോ​​​ഗി​​​ച്ച് 800 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി അ​​​ധി​​​ക​​​മാ​​​യി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി എ​​​ക്സ്റ്റ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക്ക് കേ​​​ന്ദ്ര പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഒ​​​ന്നാംഘ​​​ട്ട പരി​​​സ്ഥി​​​തി​​​ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചു.

ജ​​​ലാ​​​ശ​​​യ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​യ ജ​​​ലം ഉ​​​പ​​​യോ​​​ഗി​​​ച്ച് പീ​​​ക്ക് മ​​​ണി​​​ക്കൂ​​​റു​​​ക​​​ളി​​​ൽ അ​​​ധി​​​ക​​​മാ​​​യി വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് ര​​​ണ്ടാം​​​ഘ​​​ട്ട പ​​​ദ്ധ​​​തി.



പ​​​ദ്ധ​​​തി​​​ക്കാ​​​യി 200 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ നാ​​​ല് ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും. പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ ഇ​​​ടു​​​ക്കി പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​ശേ​​​ഷി 25,900 ല​​​ക്ഷം യൂ​​​ണി​​​റ്റാ​​​യി വ​​​ർ​​​ധി​​​ക്കും. 2,700 കോ​​​ടി രൂ​​​പ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​ക്കാ​​​യി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന മു​​​ത​​​ൽ​​​മു​​​ട​​​ക്ക്.

ഇ​​​ടു​​​ക്കി എ​​​ക്സ്റ്റ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്പോ​​​ൾ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മൂ​​​ന്നാ​​​മ​​​ത്തെ ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​യാ​​​യി മാ​​​റും.




ര​​​ണ്ടാം​​​ഘ​​​ട്ട പ​​​ദ്ധ​​​തി​​​ക്കാ​​​യു​​​ള്ള തു​​​ര​​​ങ്കം, പ​​​വ​​​ർ​​​ഹൗ​​​സ് എ​​​ന്നി​​​വ​​​യു​​​ടെ ഭൂ​​​ഗ​​​ർ​​​ഭ നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തും. ഇ​​​തി​​​ലൂ​​​ടെ പ​​​രി​​​സ്ഥി​​​തി ആ​​​ഘാ​​​തം പ​​​ര​​​മാ​​​വ​​​ധി കു​​​റ​​​ച്ച് നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തും.

ഇ​​​ടു​​​ക്കി ജ​​​ലാ​​​ശ​​​യ​​​ത്തി​​​ന് 2,000 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​നു​​​ള്ള ജ​​​ല​​​സം​​​ഭ​​​ര​​​ണ ശേ​​​ഷി ഉ​​​ണ്ട്. 780 മെ​​​ഗാ​​​വാ​​​ട്ട് ശേ​​​ഷി​​​യു​​​ള്ള ഇ​​​ടു​​​ക്കി പ​​​ദ്ധ​​​തി 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ച്ചാ​​​ണ് നി​​​ല​​​വി​​​ലെ ഉ​​​ത്പാ​​​ദ​​​ന ശേ​​​ഷി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.



Post a Comment

0 Comments