Latest News
Loading...

പരിസ്ഥിതി ദിനാചരണം

ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ സാഫിന്റെ ആഭിമുഖ്യത്തിൽ "ആവാസപ്പൊരുത്തം " എന്ന പേരിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷ പരിചയം പരിപാടിക്ക് അധ്യാപകൻ മുഹമ്മദ് ലൈസൽ നേതൃത്വം നൽകി. എന്റെ ചുറ്റുപാട് , പ്ലാസ്റ്റിക് മാലിന്യ പ്രശ്നങ്ങൾ എന്നി വിഷയങ്ങളെ സംബന്ധിച്ച് എം എഫ് അബ്ദുൽ ഖാദർ ക്ലാസ്സെടുത്തു. 

ഹെഡ്മിസ്ട്രസ് എം പി ലീന , പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ഗാനാലാപനം, പോസ്റ്റർ പ്രദർശനം തുടങ്ങിയവയും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. അധ്യാപകരായ പി.ജി ജയൻ , ടി എസ് അനസ്, ഫൗസി, ഐഷ മുഹമ്മദ്, ഐഷ സിയാദ്, സൈനബ തുടങ്ങിയവർ സംസാരിച്ചു. 

Post a Comment

0 Comments