Latest News
Loading...

മീനിച്ചിൽ റിവർവാലി തുരങ്കം പദ്ധതി നടപ്പാക്കുക . നിവേദനം നൽകി

മീനിച്ചിൽ തുരങ്കം പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ.റ്റി.കെ ജോസ് ഐ.എ എസ്. അവറുകൾക്ക് മീനിച്ചിൽ തുരങ്കപദ്ധതി ആക്ഷൻ കമ്മറ്റി നിവേദനം നൽകി. നിവേദനം കൈപ്പറ്റിയ ശേഷം പദ്ധതി നടപ്പാക്കാൻ വേണ്ട കാര്യങ്ങളിൽ തന്നെ കഴിയുന്ന പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും ഈ പദ്ധതി ജനകീയ ആവിശ്യമായി ഉയരണമെന്നും അദ്ധേഹം പറഞ്ഞു. 

ആദ്യ പടിയായി മീനിച്ചിൽ റിവർ വാലി പദ്ധതിയുടെ ഓഫീസ് പാലായിൽ നിന്ന് മാറ്റിയത് തിരിച്ച് പാലായിൽ പ്രവർത്തനം ആരംഭിക്കാനുള്ള നടപടി ഉറപ്പ് നൽകി. 


ആക്ഷൻ കമ്മറ്റി കൺവീനർ ജോഷി താന്നിക്കൽ , ഭരണങ്ങാനം പഞ്ചായത്ത് മെമ്പർ റെജി മാത്യു, ടോമിച്ചൻ സ്കറിയാ കർഷകവേദി എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Post a Comment

0 Comments