Latest News
Loading...

മാസ്‌കില്ലെങ്കില്‍ പിഴ ഈടാക്കും

സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ഉപയോഗം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പൊതുസ്ഥലങ്ങള്‍, ജോലി സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങള്‍, യാത്ര ചെയ്യുന്ന വാഹനങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് കര്‍ശനമാക്കിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.  

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ശിക്ഷ ഉള്‍പ്പെടെ ചുമത്തുമെന്നും ഉത്തരവില്‍ പറയുന്നു. ക്രമസമാധാനചുമതലയുള്ള എഡിജിപിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.


ഏപ്രില്‍ 27 ന് ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നതായും കഴിഞ്ഞ ദിവസം ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.




Post a Comment

0 Comments