Latest News
Loading...

പ്രതിക്ഷേധ പ്രകടനവും യോഗവും


 പി സി ജോർജിനെതിരെ ഈരാറ്റുപേട്ടയില്‍   പ്രതിക്ഷേധ പ്രകടനവും യോഗവും നടത്തി . സിപിഐ എം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ അഞ്ഞൂറോളം പ്രവർത്തകർ പങ്കെടുത്തു.  മുട്ടം കവലയിൽ നിന്നും ആരംഭിച്ച പ്രകടനം ചേന്നാട് കവലയിൽ അവസാനിച്ചു. 

തുടർന്ന് ചേർന്ന പ്രതിക്ഷേധ യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു . ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് യോഗത്തിന് ആദ്യക്ഷനായി. ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം, അഡ്വ.വി എൻ ശശിധരൻ, സി എം സിറിയക്ക്, പി ആർ ഫൈസൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments