Latest News
Loading...

കുട്ടികൾ നന്മയുടെ വക്താക്കളാകണം: ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

പൂവരണി: കുട്ടികൾ നന്മയുടെ വക്താക്കൾ ആയിത്തീരണമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പൂവരണി തിരുഹൃദയ സൺഡേ സ്കൂളിലെ ഈ വർഷത്തെ കർമ്മപദ്ധതിയായ മാർ വാലാഹ് 2022-23 ന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്. കർമ്മ പദ്ധതിയുടെ ലോഗോ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടും വികാരി ഫാ.മാത്യു തെക്കേലും ചേർന്ന് പ്രകാശനം ചെയ്തു. 


ഡയറക്ടർ ഫാ. ജീമോൻ പനച്ചിക്കൽകരോട്ട് 'മാർ വാലാഹ്' പ്രോജക്ട് വിശദീകരിച്ചു.
വിശുദ്ധകുർബാനയിൽ കേന്ദ്രീകൃതമായ ജീവിതശൈലി വളർത്തിയെടുക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾക്ക്  ഊന്നൽ നൽകുന്നതാണ് പ്രോജക്ട്. തിരുവചനത്തിലും സഭാപ്രബോധനത്തിലും അടിയുറച്ച വിശ്വാസപരിശീലനം നല്കികൊണ്ട് വിശ്വാസ സംഹിതകളെ തകർക്കുന്ന വിപത്തുകളെക്കുറിച്ച് മാതാപിതാക്കൾക്കും കുട്ടികൾക്കും അവബോധം നല്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കൊപ്പം ഇന്നത്തെ സമൂഹത്തിൽ
കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്ന സാമൂഹിക വിപത്തുകളെയും നവമാധ്യമസ്വാധീനനങ്ങളെയും വചനാധിഷ്ഠിതമായി നേരിടുന്നതിനുള്ള പരിശീലനം കുട്ടികൾക്കും മാതാപിതാക്കൾക്കും പദ്ധതിയുടെ ഭാഗമായി നൽകും. 


അതുപോലെതന്നെ വിശ്വാസ പരിശീലനം കുട്ടികളിൽ ഒതുങ്ങാതെ കുട്ടികളിലൂടെ മാതാപിതാക്കളിലേക്കും ഇങ്ങനെ കുടുംബങ്ങളേയും സമൂഹത്തെയും നന്മയിലേക്ക് നയിച്ച് നവീകരണം സാധ്യമാകുന്നതിനുള്ള വിവിധ പരിപാടികളും  സൺഡേ സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെടും. പദ്ധതിയുടെ വിജയത്തിനായ്  ഹെഡ്മാസ്റ്റർ മനു കൂനാനിക്കൽ, പി ടി തോമസ് പാലൂക്കുന്നേൽ, പ്രൊഫ. എം എം എബ്രാഹം മാപ്പിളക്കുന്നേൽ, ജോയിച്ചൻ പൂവത്താനിക്കൽ, സി. റ്റെസി, സി. റ്റെസ് ലിൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കുന്നു.


Post a Comment

0 Comments