Latest News
Loading...

മാവിന്‍തൈയുടെ ജന്‍മദിനം ആഘോഷിച്ച് വിദ്യാര്‍ത്ഥികള്‍.

പരിസ്ഥിതി ദിനാചരണത്തില്‍ മാവിന്‍ തൈയ്യുടെ ജന്മദിനം ആഘോഷിച്ച് ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്‌കൂള്‍.  ലോക പരിസ്ഥതി ദിനത്തില്‍ കഴിഞ്ഞ പരിസ്ഥതി ദിനത്തില്‍ നട്ട മുവാണ്ടന്‍ മാവിന്റെ ഒന്നാം ജന്മദിനമാണ് ചേന്നാട് സെന്‍ മരിയ ഗൊരേത്തിസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചത്. 


പുക്കള്‍ വിതറിയും കേക്ക് മുറിച്ചും മാവിന്‍ തൈ അലങ്കരിച്ചും ബര്‍ത്ത ഡേ ഗാനം ആലപിച്ചും വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രിയ മാവിന്‍ തൈയുടെ ജന്മദിനം ആഘോഷിച്ചു. സ്‌കൂള്‍ ഹെഡ് മിസ്ട്രസ്സ് സിസ്റ്റര്‍ സിസി SH ,അധ്യാപകരായ റ്റോം എബ്രാഹം ,സിസ്റ്റര്‍ ലിറ്റി DST, ജെസ്സി NA, അജിമോന്‍ എന്നിവര്‍ നേതൃത്വം നല്കി

Post a Comment

0 Comments