Latest News
Loading...

മംഗനാൽ കാരക്കുന്നത്ത് റോഡ് ഉദ്ഘാടനം ചെയ്തു

ഉഴവൂർ ഗ്രാമപഞ്ചായത്ത് ടൌൺ വാർഡ്ൽ (വാർഡ് 8) മാംഗനാൽ കാരക്കുന്നത്ത് റോഡ് ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഏലിയാമ്മ കുരുവിള ആദ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും സ്ഥിരസമിതി അധ്യക്ഷനുമായ തങ്കച്ചൻ കെ എം സ്വാഗതം ആശംസിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷത്തി എൺപതിനായിരം രൂപ മുടക്കിയാണ് ഈ റോഡ് യാഥാർത്ഥ്യമാക്കിയത്. 

പ്രദേശവാസികളുടെ ദീർഘനാളായുള്ള ആഗ്രഹമാണ് സഫലമാകുന്നത്.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമ്മിക്കുന്നതിനു സാങ്കേതിക തടസ്സങ്ങൾ വന്നെങ്കിലും അവയെല്ലാം പരിഹരിച്ചു മുന്നോട്ട് പോകാൻ സാധിച്ചത് കൂട്ടായ പരിശര്മത്തിലൂടെ ആണെന്നും ആയതിനു ആത്മാർഥമായ ശ്രമം നടത്തിയ വാർഡ് മെമ്പർ തങ്കച്ചൻ കെ എം നെ അഭിനന്ദിക്കുന്നതായും, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വാർഡുകളിൽ 12 റോഡ് കൾ, ചിറയിൽകുളം ടൂറിസം പദ്ധതി,വർക്ക്‌ഷെഡ് എന്നിവ ഏറ്റെടുത്തിട്ടുണ്ട് 


 കാലാവർഷത്തിന്റെ പ്രശനങ്ങൾ മാറിയാലുടൻ അവ യാഥാർദ്യമാക്കാൻ കൂട്ടായ പരിശ്രമം നടത്തും എന്നും പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു. മെമ്പര്മാരായ ബിനു ജോസ്, സുരേഷ് വി ടി,സെക്രട്ടറി സുനിൽ എസ്, എഞ്ചിനീയർ ഹേമന്ത് ഹരിദാസ്, ജിജി,ദീപ, പ്രദേശവാസികൾ പങ്കെടുത്തു. അംഗൻവാടി അധ്യാപിക ആൻസി യോഗത്തിന് കൃതഞത അറിയിച്ചു.




Post a Comment

0 Comments