Latest News
Loading...

കൊല്ലപ്പളളി ലയൺസ് ക്ലബ് സ്ഥാനാരോഹണം

കൊല്ലപ്പളളി ലയൺസ് ക്ലബ്ബിന്റെ 2022-23  വർഷത്തിലെ പ്രസിഡന്റിന്റേയും ഭാരവാഹികളുടെയും സ്ഥാനരോഹണ ചടങ്ങ് ജൂൺ 26 വൈകിട്ട് 7 മണിക്ക് കൊല്ലപ്പള്ളി ലയൺസ് കമ്യൂണിറ്റി ഹാളിൽ നടക്കുകയാണ്. പുതിയ പ്രസിഡന്റായി ലയൺ ജെയിംസ് അഗസ്റ്റ്യൻ മേടയ്ക്കൽ സെക്രട്ടറിയായി ബിജു നന്ദനം അഡ്മിനിസ്ട്രേറ്ററായി ബെന്നി ജയിംസ് ട്രഷററായി റോയി മാത്യു വട്ടോന്തുക്കുന്നേൽ എന്നിവർ ചുമതലയേൽക്കും. മുഖ്യാതിഥിയായി മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. സി. പി. ജയകുമാർ പങ്കെടുക്കുന്നതാണ്. പ്രസ്തുത ചടങ്ങിൽ വെച്ച് നിർധനരായ വിദ്യാർത്ഥികൾക്ക് ധനസഹായം വിതരണം ചെയ്തുക്കൊണ്ട് ഈ വർഷത്തെ പ്രോജക്റ്റുകളുടെ ഉദ്ഘാടനം ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ നിർവഹിക്കും. 


വൃക്കരോഗികൾക്കുളള സഹായ പദ്ധതിയായ നെഫ്റോകെയർ പ്രോജക്റ്റിന്റെ ഉദ്ഘാടനം ലയൺ ഡിസ്ട്രിക്റ്റിന്റെ മുഖ്യ ഉപദേഷ്ടാവ് ലയൺ സണ്ണി കലവനാൽ നിർവഹിക്കും. അവശത അനുഭവിക്കുന്ന ആളുകൾക്കുള്ള മരുന്നു വിതരണ പദ്ധതിയായ 'മെഡികെയർ പ്രോജക്റ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് അംഗം ശ്രീ. ജയ്സൺ പുത്തൻകണ്ടം നിർവഹിക്കുന്നതാണ്. സ്ഥാനാരോഹണ ചടങ്ങിൽ വെച്ച് സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ അർജ്ജുൻ ഉണ്ണികൃഷ്ണനെ ആദരിക്കുന്നതാണ്.


ചടങ്ങിന് ആശംസ അറിയിച്ചുക്കൊണ്ട് ലയൺ നേതാക്കളായ ഉണ്ണി കുളപ്പുറത്ത്, ഷാജി തോമസ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീ. വിനോദ് വേരനാനി, ശ്രീമതി ലിൻസി സണ്ണി, ശ്രീമതി സ്മിത ഗോപാലകൃഷണൻ വ്യാപാരി വ്യവസായ സംഘടനയുടെ നേതാക്കളായ ശ്രീ ഇഗ്നേഷ്യസ് തയ്യിൽ, ശ്രീ ഷിജു പോൾ, ശ്രീ സജി എസ് തെക്കയിൽ കൊല്ലപ്പളളി, ജെസി ഐ പ്രസിഡന്റ് ശ്രീ. റിജോ തോമസ്, ചടങ്ങിൽ സംസാരിക്കുന്നതാണ്. ലയൺ ബിന്നി മാത്യു ചോക്കാട്ട് സ്വാഗതം പറയുന്ന ചടങ്ങിന് ലയൺ ബിജു നന്ദനം നന്ദി പ്രകാശിപ്പിക്കുന്നതാണ്.




Post a Comment

0 Comments