Latest News
Loading...

തൊഴിലാളികളുടെ പ്രതിരോധ കൂട്ടായ്മ


മേലുകാവ് : എൽഡിഎഫ് സർക്കാരിനെതിരെ  ആർഎസ്എസ്, കോൺഗ്രസ്‌ ബുർഷ്വാ മാധ്യമങ്ങൾ നടത്തുന്ന   അപവാദ പ്രചാരങ്ങൾക്കെതിരെ  തൊഴിലാളികളുടെ പ്രതിരോധ കൂട്ടായ്മ. സിഐടിയൂ പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ചാലമറ്റത്ത് നിന്നും ആരംഭിച്ച പ്രതിക്ഷേധ പ്രകടനം ടൗൺ ചുറ്റി മേലുകാവ് മറ്റത്ത് അവസാനിച്ചു. 

തുടർന്ന് ചേർന്ന  പ്രതിരോധ കൂട്ടായ്മ്മ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.  ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയി ജോർജ്, ജില്ലാ കമ്മിറ്റി അംഗം കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗം അനൂപ് കെ കുമാർ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ ആർ അനുരാഗ്, ഡെൻസി ബിജു, മേലുകാവ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ സാം ജോർജ് എന്നിവർ സംസാരിച്ചു.

.




Post a Comment

0 Comments