Latest News
Loading...

ലൈഫ് പദ്ധതിയിലെ അഴിമതി - എൽ ഡി എഫ് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.


ഭരണങ്ങാനം പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയിൽ നടന്ന അഴിമതിയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും, കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എൽ ഡി എഫ് ൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും, ധർണ്ണയും നടത്തി. ലൈഫ് ഭവനപദ്ധതിയിലെ ഗുണഭോക്താക്കളിൽ നിന്നും അവസാന ഗഡു അനുവദിക്കുന്നതിന് മുമ്പ് വി ഇ ഒ വൻ തുക കൈക്കൂലി വാങ്ങുന്നതായി എൽ ഡി എഫ് നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പഞ്ചായത്തിലെ ഭരണ നേതൃത്വം ഇതേക്കുറിച്ച് അന്വേഷിക്കാൻ തയ്യാറായില്ല. എൽ ഡി എഫ് ആവശ്യപ്രകാരം പഞ്ചായത്തിൻ്റെ അടിയന്തിര ഭരണ സമതി കഴിഞ്ഞ 27-ാം തിയതി വിളിച്ച് ചേർത്തപ്പോൾ നിരവധി ഗുണഭോക്താക്കളാണ് തെളിവ് സഹിതം കമ്മിറ്റിക്ക് മുമ്പാകെ ഹാജരായത്. 

തുടർന്ന് ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പഞ്ചായത്തിൽ നിന്നും ഗുണഭോക്താക്കളിൽ നിന്നും തെളിവ് ശേഖരിക്കുകയും എൽ ഡി എഫ് ഉയർത്തിയ ആരോപണത്തെ ശരിവയ്ക്കുകയും ചെയ്തു. അതിൻ്റെ അടിസ്ഥാനത്തിൽ വി ഇ ഒ യെ കാഞ്ഞിരപ്പള്ളി ബ്ലോക്കിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഗ്രാമവികസന വകുപ്പിൽ നിന്നും ഉത്തരവായി. ഈ ഉത്തരവ് പുറത്തിറങ്ങുന്നതുവരെ യാതൊരു നടപടിയും സ്വീകരിക്കാതെ  അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയും, അദ്ദേഹത്തിന് സുരക്ഷിതമായ നിയമനം ലഭിച്ചെന്ന്  ഉറപ്പാക്കിയതിനു  ശേഷം  സസ്പെൻഷൻ എന്ന നാടകം നടത്തുകയും ചെയ്ത ഭരണ നേതൃത്വത്തിൻ്റെ നടപടി തികച്ചും ബാലിശവും ജനങ്ങളെ വിഢികളാക്കുന്നതിന് തുല്യവുമാണന്ന് എൽ ഡി എഫ് ചൂണ്ടിക്കാട്ടി. 


അടുത്ത നാളിൽ കൂറുമാറ്റം നടത്തിയ ആളുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടക്കുന്ന അഴിമതിക്ക് യു ഡി എഫ് നേതൃത്വം എല്ലാ ഒത്താശയും ചെയ്യുന്നതായും ഇവർക്കെതിരെ കൂടി അന്വേഷണം വ്യാപിപ്പിക്കണമെന്നും എൽ ഡി എഫ് ആവശ്യപ്പെട്ടു. ടോമി മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ടോം ഉൽഘാടനം ചെയ്തു. കുര്യാക്കോസ് ജോസഫ്, ആനന്ദ് ചെറുവള്ളിൽ, രാജേഷ് വാളിപ്ലാക്കൽ, സി എം സിറിയക്, റ്റി ആർ ശിവദാസ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, വി വി വിജയൻ, റ്റി കെ ഫ്രാൻസിസ്, ജോസ് കല്ലകാവുങ്കൽ, പഞ്ചായത്ത് മെമ്പർമാരായ ജോസുകുട്ടി അമ്പലമറ്റം, അനുമോൾ മാത്യു, ജെസ്സി ജോസ്, സുധാ ഷാജി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments