Latest News
Loading...

വാരിയാനിക്കാട്-ചാണകക്കുളം-പഴുമല റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു.

ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും തിടനാട് ചാണകക്കുളം പഴുമല റൂട്ടില്‍ പുതിയ സര്‍വീസ് ആരംഭിച്ചു. തിടനാട്,പാറത്തോട് ഗ്രാമ പഞ്ചായത്തുകളുടെ ഉള്‍ പ്രദേശങ്ങളായ  വാരിയാനിക്കാട്, ചാണകക്കുളം, പഴുമല തുടങ്ങിയ ഗ്രാമങ്ങളിലെ  ജനങ്ങള്‍ പൊതുഗതാഗത സര്‍വീസുകള്‍ ഒന്നുമില്ലാതെ  ഏറെ യാത്രാ ദുരിതം അനുഭവിച്ചു വരികയായിരുന്നു. സ്‌കൂളുകള്‍ കൂടി തുറന്നതോടെ വിദ്യാര്‍ഥികളും, രക്ഷിതാക്കളും ഏറെ ദുരിതത്തിലായിരുന്നു. 

ഈ സാഹചര്യങ്ങള്‍ കണക്കാക്കിയും, ജനങ്ങളുടെ ആവശ്യം മാനിച്ചുകൊണ്ടും പ്രസ്തുത പ്രദേശങ്ങളിലെ ജനപ്രതിനിധികളായ മിനി സാവിയോ, ഷെറിന്‍ പെരുമാംകുന്നേല്‍, ജോയിച്ചന്‍ കാവുങ്കല്‍, ജോണിക്കുട്ടി മഠത്തിനകം,  കെ.പി സുജീലന്‍ തുടങ്ങിയവരുടെയും അഭ്യര്‍ത്ഥന മാനിച്ച് ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നും പുതിയ ബസ് സര്‍വീസ് ഈരാറ്റുപേട്ട- മുണ്ടക്കയം റൂട്ടില്‍ അനുവദിച്ചു.  വിദ്യാര്‍ഥികള്‍ക്കും, വിവിധ സ്ഥലങ്ങളില്‍ പോയി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും, തൊഴിലാളികള്‍ക്കും എല്ലാം ഉപകാരപ്രദമാകത്തക്കവണ്ണം പ്രസ്തുത റൂട്ടിലൂടെ 4 ട്രിപ്പ് സഞ്ചരിക്കത്തവിധമാണ് ബസ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. 


സര്‍വീസിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങ് ഇന്ന് രാവിലെ 7:10ന് ഈരാറ്റുപേട്ടയില്‍ അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎസ്എ നിര്‍വഹിച്ചു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി ജോര്‍ജ്ജ് കല്ലങ്ങാട്ട്,  അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ശ്രീ.സുരേഷ് കുമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് എംഎല്‍എ ബസ്സില്‍ ഈരാറ്റുപേട്ട മുതല്‍ പാറത്തോട് വരെ സഞ്ചരിച്ചു.

Post a Comment

0 Comments