Latest News
Loading...

KSRTC കണ്ടക്ടറെയും ഡ്രൈവറെയും മർദ്ദിച്ചു

മുണ്ടക്കയത്തു നിന്നും കൊന്നക്കാട്ടേയ്ക്ക് സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസിലെ കണ്ടക്ടര്‍ക്കും, ഡ്രൈവര്‍ക്കും മര്‍ദനമേറ്റു. രാമപുരത്തിന് സമീപം മരങ്ങാട്ടില്‍ വച്ചാണ് 2 പേര്‍ ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ചത്. കെ.എസ്.ആര്‍.ടി.സി. ബസ് സ്വകാര്യ ബസിന് സൈഡ് കൊടുക്കുവാനായി റോഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് സൈഡിലേയ്ക്ക് കണ്ടക്ടര്‍ മാറ്റിവച്ചതാണ് പ്രകോപനത്തിന് കാരണം. കണ്ടക്ടറായ എറണാകുളം പള്ളുരുത്തി ആലോത്ത് സ്വദേശി ബാദുഷ(41)യെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. 

തടയാന്‍ ശ്രമിച്ച ഡ്രൈവര്‍ മീനച്ചില്‍ പടിഞ്ഞാറേമുറിയില്‍ ബാബു തോമസിനും മര്‍ദനമേറ്റു. ബസിനുള്ളില്‍ കയറിയ പ്രതികള്‍ കണ്ടക്ടറെ പുറത്തേയ്ക്ക് വലിച്ചിറക്കിയാണ് ക്രൂരമായി മര്‍ദിച്ചത്. പരിക്കേറ്റ കണ്ടക്ടറെ പാലാ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളായ തിരുമാറാടി കൂടത്തിനാല്‍ സാന്റോ(30), രാമപുരം അര്‍ത്തിയില്‍ അമല്‍(28) എന്നിവരെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു.  വൈകിട്ട് 5.45 നാണ് അക്രമണം നടന്നത്. 

ബൈക്ക് യാത്രക്കാരനും സുഹൃത്തും ചേര്‍ന്ന് റോഡിന് സമീപം നിന്നു മദ്യപിക്കുകയായിരുന്നുവെന്ന് മര്‍ദനമേറ്റ ഡ്രൈവറും, യാത്രക്കാരും പറഞ്ഞു. രാമപുരം സി.ഐ. രാജേഷ്, എസ്.ഐ.മാരായ രാജപ്പന്‍, ബാബു, കോണ്‍സ്റ്റബിള്‍ ബിജോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പാലാ ഡിപ്പോയില്‍ നിന്നും മറ്റൊരു ബസില്‍ യാത്രക്കാരെ കയറ്റി സര്‍വീസ് തുടര്‍ന്നു.

Post a Comment

0 Comments