Latest News
Loading...

ടാറിനു മുകളിൽ ചേമ്പ് മുളച്ചു.. കൈപ്പള്ളി റോഡിലെ ദുരവസ്ഥ

 കൈപ്പള്ളി: അടുത്ത കാലത്ത് പണി തുടങ്ങിയ പൂഞ്ഞാർ -കൈപ്പള്ളി-ഏന്തയാർ റോഡിൻ്റെ നിലവാരമാണ് ഇത്.... പുതുതായി ടാറ് ചെയ്ത റോഡിൻ്റെ പല ഭാഗങ്ങളിലും ഇതുപോലെ ചേമ്പും കൂവയും, ചെടികളും മുളച്ച് പൊങ്ങുന്നു. വേണ്ട വിധം മെറ്റൽ പോലും ഇട്ട് ഉറപ്പിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടി ഇട്ടുകൊണ്ട്, ടാറിങ്ങ് നടത്തിയെന്ന് വരുത്തിത്തീർക്കാൻ അധികാരികൾ നടത്തുന്ന അഴിമതിയുടെ നേർക്കാഴ്ചയാണ് ഇത്. 

അതുപോലെ പകുതി പണി തീർന്ന റോഡിന്റെ നടുഭാഗത്തു കൂടി തോട് പോലെയാണ് വെള്ളം കയറി ഒഴുകുന്നത്. ഏകദേശം ഒരു കിലോമീറ്റർ അടുത്ത് പുതിയത് ആയി ചെയ്ത ടാറിങ്ങ് ഇപ്പോൾ കൈപ്പള്ളി പള്ളി വരെ എത്തി നിൽക്കുന്നു.

 നിലവിൽ ഉണ്ടായിരുന്ന വീതിയെയും, ഗുണനിലവാരം ഇല്ലാത്ത ടാറിംഗിനെയും ചൊല്ലി തുടക്കം മുതൽ പ്രശ്നങ്ങൾ ആയിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു.. അതുപോലെ കാലതാമസവും. ഒരു കിലോമീറ്റർ പൂർത്തിയാക്കുവാൻ എടുത്ത സമയം രണ്ടാഴ്ച

മെഷീൻ ഉപയോഗിച്ച് ടാറിംഗ് നടത്തിയാൽ 10 ദിവസം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കുമായിരുന്ന ടാറിംഗ് നടത്തിയത് പഴയ രീതിയിലും. നിലവിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നില്ല. പകുതി വഴിക്ക് ഇട്ടിട്ടു പോയതിനാൽ ചിപ്സ് വിതറിയ ഭാഗത്ത് വെള്ളം ഒലിച്ച് പാറ തെളിഞ്ഞ് കാണാം. വാഹന ഗതാഗതം അതീവ ദയനീയമാണ്.



Post a Comment

0 Comments