Latest News
Loading...

ഹാം റേഡിയോ പ്രാധാന്യത്തെപ്പററിയുളള ബോധവൽകരണ പരിപാടി

ദുരന്ത നിവാരണ പ്രവർത്തനത്തിൽ ഹാം റേഡിയോ അഥവാ അമേച്വർ റേഡിയോയുടെ പ്രാധാന്യത്തെപ്പററിയുളള ബോധവൽകരണ പരിപാടി പാലാ അമച്വർ റേഡിയോ ലീഗിൻറെ ആഭിമുഖ്യത്തിൽ
 പാലാ ഗുഡ് വിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ വച്ച് നടന്നു. 

പാലാ ഗുഡ് വിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പാലാ ഗവൺമെൻറ് പോളിടെക്നിക്, ട്രോണിക്സ് എൻജിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ
ഈ പരിപാടിയിൽ പങ്കെടുത്തു. 

 ഹാം റേഡിയോ എന്ന ഹോബി യെ പറ്റിയുള്ള
 വിശദീകരണം, ഹാം റേഡിയോ ഉപകരണങ്ങളുടെ പ്രദർശനം, 
 എങ്ങനെ ഒരു ഹാം റേഡിയോ ഓപ്പറേറ്റർ ആകാം, ഈ മൊബൈൽ യുഗത്തിൽ ഹാം റേഡിയോയുടെ പ്രസക്തി, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഹാം റേഡിയോയുടെ ഉപയോഗം തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് ഈ പരിപാടിയിൽ ബോധവൽക്കരണം നടത്തി. 

 

പാലാ അമച്വർ റേഡിയോ ലീഗിൻറെ ഭാരവാഹിയായ ജോർജ് തോമസ് സ്വാഗതം ആശംസിച്ചു. ഈ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം പാലാ ഗുഡ്വിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അഡ്മിനിസ്ട്രേറ്റർ ആയ രാജി പിആർ നിർവഹിച്ചു. തുടർന്ന് ക്ലബ്ബിലെ ഭാരവാഹികളായ ദീപക്, അഫ്സൽ, ബിജുമോൻ, രാധാകൃഷ്ണൻ, ജിബു, ശ്രീനാഥ് തുടങ്ങിയവർ ഹാം റേഡിയോയുടെ വിവിധ മേഖലകളെ പറ്റി വിദ്യാർഥികൾക്ക് അറിവ് പകർന്നു നൽകി.


കഴിഞ്ഞ മെയ് 20,21 തീയതികളിൽ സെൻ്റ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വച്ച് നടന്ന ‘ അസ്ത്ര 2022 ‘ പ്രദർശനത്തിൽ പാലാ അമേച്വർ റേഡിയോ ലീഗ് ഒരുക്കിയ ഹാം റേഡിയോ പ്രദർശനത്തിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച കോളേജിലെ എൻജിനീയറിങ് വിദ്യാർത്ഥികളും ഹാം റേഡിയോ ഓപ്പറേറ്റർമാരുമായ സമ്രാട്ട് പ്രദീപ് VU2 FGO, നിഷാന്ത് VU3 IZN ,അശ്വിൻ, VU3 UBL എന്നിവരെ ആദരിച്ചു.

Post a Comment

0 Comments