Latest News
Loading...

ഗാന്ധി പ്രതിമ തകർത്തതിനെതിരെ ഒറ്റയാൾ പ്രതിഷേധം


കോട്ടയം: പയ്യന്നൂരിൽ രാഷ്ട്രീയ പോരിനിടെ ഗാന്ധിപ്രതിമ തകർത്ത സംഭവത്തിൽ പ്രതിഷേധിച്ചു പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ഒറ്റയാൾ പ്രതിഷേധം നടത്തി. മഹാത്മാവേ, മാപ്പ് എന്ന പ്ലക്കാർഡും ഏന്തിയായിരുന്നു പ്രതിഷേധം.

രാഷ്ട്രപിതാവിൻ്റെ പ്രതിമയെ പോലും ആക്രമിക്കുകയും പ്രതിമയുടെ തല വെട്ടുകയും ചെയ്ത നടപടി അപലപനീയമാണ്. അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഓർമ്മകളെ രാഷ്ട്രീയത്തിൻ്റെ പേരിൽ തച്ചുതകർത്തു ഇല്ലാതാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഇത്തരം നടപടികൾക്കു പിന്നിലുള്ളത്. ഇതിനെതിരെ 1950 ചിഹ്ന നാമ ആക്ട്, 1971 ലെ നാഷണൽ ഹോണർ ആക്ട് എന്നിവ പ്രകാരം കേസെടുക്കണമെന്ന്  ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ആവശ്യപ്പെട്ടു.

രാഷ്ട്രീയകക്ഷികൾക്കു രാഷ്ട്രീയത്തിൻ്റെ പേരിൽ അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ല. അക്രമ പ്രവർത്തനങ്ങൾക്കെതിരെ കേരളത്തിലെ സാംസ്ക്കാരിക  നായകർ മൗനം വെടിയണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.

ഇതിനിടെ പയ്യന്നൂരിൽ ഗാന്ധിപ്രതിമ തകർത്ത സംഭവത്തിൽ അന്വേഷിച്ചു നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി കണ്ണൂർ ജില്ലാ പോലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകി. എബി ജെ ജോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.







Post a Comment

0 Comments