Latest News
Loading...

പാചക തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം

അരുവിത്തുറ: ലോക ഭക്ഷ്യ സുരഷ ദിനാചരണങ്ങളോടനുമ്പദ്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ്‌കോളേജ് ഫുഡ് സയൻസ്സ് വിഭാഗം പാലാ, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലെ ഹോട്ടൽ ജീവനക്കാർക്കും പാചക തൊഴിലാളികൾക്കുമായി സൗജന്യ ഭക്ഷ്യ സുരക്ഷാ പരിശീലനവും ഭക്ഷ്യ സുരക്ഷാ സെമിനാറും സംഘടിപ്പിക്കും. നാളെ രാവിലെ 10 ന് ഭക്ഷ്യ സുരക്ഷാ സെമിനാറിന്റെ ഉദ്ഘാടനം കോളേജ് മാനേജർ വെരി റവ ഡോ അഗസ്‌റ്റ്യൻ പാലക്കാപറമ്പിൽ നിർവഹിക്കും. 

കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന സെമിനാറിൽ ബർസാറും കോഴ്സ്സ് കോഡിനേറ്ററുമായ റവ.ഫാ ജോർജ് പുല്ലുകാലായിൽ വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ ഫുഡ് സയൻസ്സ് വിഭാഗം മേധാവി മിനി മൈക്കിൾ ഹോട്ടൽ ആന്റഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ബിജോയി വി ജോർജ്ജ് സെക്കട്ടറി ബിബിൻ തോമസ്സ് എന്നിവർ സംസാരിക്കും. സുരക്ഷീതാഹാരം എല്ലാവരുടേയും ഉത്തരവാദിത്വം എന്ന വിഷയത്തിൽ പാല സർക്കിൾ ഫുഡ് സെഫ്റ്റി ഓഫീസർ സന്തോഷ് കുമാർ ജി.എസ്സും ഭക്ഷ്യസുരക്ഷയും നിയമങ്ങളും എന്ന വിഷയത്തിൽ പൂഞ്ഞാർ സർക്കിൾ ഫുഡ് സെഫ്റ്റി ഓഫീസർ നിമ്മി അഗസ്റ്റ്യനും ക്ലാസ്സ് നയിക്കും. 


തുടർന്ന് കേരളാ ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷനുമായി സഹകരിച്ച് മീനച്ചിൽ താലൂക്കിലെ പാചക തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നൽക്കും പരിപാടിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യ സുരഷാ ലാബ് സന്ദർശിക്കുന്നതിന് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കും പരിപാടികളുടെ ഭാഗമായി ഇന്ന് ക്യാപസ്സിൽ സുരക്ഷിതമായ അ ആഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ കേന്ദ്ര ഫിഷറീസ്സ് ഡയറക്ററേറ്റിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ : റ്റി. വി.ശങ്കർ ക്ലാസ് നയിച്ചു.




Post a Comment

0 Comments