Latest News
Loading...

ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തണം

 പാലാ: ഭക്ഷ്യ, ജലസുരക്ഷ ഉറപ്പു വരുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണന്ന് ജലനിധി ഡപ്യൂട്ടി ഡയറക്ടർ ജിജോ ജോസഫ് അഭിപ്രായപ്പെട്ടു. ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷാസെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. .

പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. എബിൻ ജോയി, ഷീബാ ബെന്നി, ജയ്സി മാത്യു, ജിൻസി ജോസ് , അനുസാബു, ഫ്രാൻസീസ് സജി, ജോബി മണിയങ്ങാട്ട്, ആഷ്‌ലി ജോസ്, സാന്ദ്രാ ആന്റണി, ജൂബൽ ജോസ് , പ്രിയങ്ക മൈക്കിൾ തുടങ്ങിയവർ നേതൃത്വം കൊടുത്തു

Post a Comment

0 Comments