Latest News
Loading...

ഭക്ഷ്യ സുരക്ഷാ ദിനം ആചരിച്ചു

കാർഷിക രംഗത്ത് ഫലപ്രദമായ ഇടപെടലുകൾ നടത്തിയാൽ മാത്രമേ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താനാകുവെന്ന് പാലാ അഗ്രിമ കർഷകമാർക്കറ്റിൽ നടന്ന കർഷക സംഗമം അഭിപ്രായപ്പെട്ടു. കാർഷിക രംഗത്ത് ഉൽപ്പന്നമൂല്യവർദ്ധനവിനും വിപണന രംഗത്തും കർഷക കൂട്ടായ്മകൾ അനിവാര്യമാണന്നും യോഗം ഉദ്ഘാടനം ചെയ്ത നബാർഡ് ജില്ലാ മാനേജർ റജി വർഗീസ് അഭിപ്രായപ്പെട്ടു. 

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷനായിരുന്നു. ഡാന്റീസ് കൂനാനിക്കൽ , പി.വി.ജോർജ് പുരയിടം, മാനുവൽ ആലാനി, സിബി കണിയാംപടി, തോമസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. 


നബാർഡിന്റെ അംഗീകാരത്തോടെ പി.എസ്.ഡബ്ളിയു എസ ന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ആദ്യ ഓഹരി വിതരണവും തദ വസരത്തിൽ നടന്നു. തോമസ് മണ്ടപത്തിൽ, മനു കരിയാ പുരയിടം, അനീഷ് മേൽവട്ടം, എൽസി കെ ജോൺ, സിൽവിയാ തങ്കച്ചൻ, ജോസ് മോൻ ഇടത്തടത്തിൽ, ജിമ്മി പോർക്കാട്ടിൽ, സോണി തോമസ്, റോയി മടിയ്ക്കാങ്കൽ തുടങ്ങിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

Post a Comment

0 Comments