Latest News
Loading...

പൊതുകുളങ്ങളിലെ മത്സ്യകൃഷി പദ്ധതി വിളവെടുപ്പ്

ഉൾനാടൻ  മത്സ്യോത്പാദനം പരമാവധി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി നടപിലാക്കിയ ഘടക പദ്ധതിയാണ് "പൊതുകുളങ്ങളിലെ മത്സ്യ കൃഷി ". തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി ഗണ്യമായ പങ്ക് വഹിച്ചു.  ഉൾനാടൻ  മത്സ്യകൃഷിക്ക് വളരെയധികം പ്രാധാന്യം നൽകിവരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് ഉഴവൂർ ഗ്രാമപഞ്ചായത്ത്. ഇവിടെ 9 പൊതു കുളങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കി വരുന്നു.



പൊതുകുളങ്ങളിലെ മത്സ്യകൃഷി  പദ്ധതി വിളവെടുപ്പ് ഉദ്ഘാടനം   ചിറയിൽകുളത്തിൽ (വാർഡ് -9) വച്ചു നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പർ പി. എം മാത്യു, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ്, മെമ്പർ പി എൻ രാമചന്ദ്രൻ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഏലിയാമ്മ കുരുവിള, മെമ്പര്മാരായ മേരി സജി,തങ്കച്ചൻ കെ എം, സിറിയക് കല്ലട,ബിൻസി അനിൽ,പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ സുനിൽ എ. എസ് , ഫിഷറീസ് ഡിപ്പാർട്മെന്റ് താലൂക്ക് തല കോർഡിനേറ്റർ ശ്രീമതി ശ്രീലത, പഞ്ചായത്ത്‌ പ്രൊമോട്ടർ ശ്രീമതി ജയിനമ്മ  അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments